കേരള സമാജം വിയന്ന യുടെ പ്രഥമ കർഷക ശ്രീ അവാർഡ് ആൻറണി മാധവപ്പള്ളിക്കും, ജോസഫ് അലാനിക്കും

author-image
ഷിജി ചീരംവേലില്‍
Updated On
New Update
publive-image
വിയന്ന . കേരള  സമാജം  വിയന്നയുടെ   പ്രഥമ  കര്‍ഷക ശ്രീ  അവാര്‍ഡ്  ആൻറണി മാധവപ്പള്ളിക്കും, ജോസഫ് അലാനിക്കും
Advertisment
സംഘടനയിലെ അംഗങ്ങളായ കുടുംബങ്ങൾക്കുവേണ്ടി, കേരള സമാജം വിയന്ന ഇദംപ്രഥമമായി ഏർപ്പെടുത്തിയ കർഷക ശ്രീ അവാർഡ് ഓസ്ട്രിയയിലെ  പ്രവാസി മലയാളികളിൽ ഗൃഹാതുരത്തമുണർത്തുവാനും, ഉറങ്ങിക്കിടന്നിരുന്ന  കാർഷിക താല്പര്യങ്ങളെ വിളിച്ചുണർത്തുവാനും ഇടയാക്കി.  പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ പങ്കുചേർന്ന മത്സരത്തിൽ  ഒന്നാം സ്ഥാനത്തിന് രണ്ടുപേർ അർഹരായി !!  കോട്ടയം കല്ലറ സ്വദേശിയായ ആന്റണി മാധവപ്പള്ളിയും, പൂഞ്ഞാർ സ്വദേശിയായ ജോസഫ് അലാനിയുമാണ് ഈ പ്രഥമ അവാർഡ് കരസ്ഥമാക്കിയത്. രണ്ടുപേരും വര്ഷങ്ങളായി കുടുംബസമേതം വിയന്നയിൽ ജീവിക്കുന്നവരാണ്.
 
publive-image
രണ്ടാം സ്ഥാനത്തിന് ജോസ് കോലഞ്ചേരിയും, മൂന്നാം സ്ഥാനത്തിന് ഔസേപ്പച്ചൻ പേഴുംകാട്ടിലുമാണ് യോഗ്യരായത്. സെപ്റ്റംബർ 22 നു ഓണസദ്യയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ കേരള സമാജം പ്രസിഡണ്ട് സാജു സെബാസ്ററ്യനും,  മത്സരത്തിന്റെ കോർഡിനേറ്റർ പാപ്പച്ചൻ പുന്നക്കലും ചേർന്ന്  വിജയികൾക്ക് അവാർഡുകൾ നൽകുകയും അഭിനന്ദിക്കുകയും ചെയ്തു. 
publive-image
Advertisment