കേരളസമാജം വിയന്ന ഓണം ആഘോഷിച്ചു

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

വിയന്ന .ഓണക്കാലത്തിൻറെ സാംസ്കാരികപൈതൃകം പുതിയ തലമുറയിലൂടെതുടർന്നുകൊണ്ട് ഓസ്ട്രിയയിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ കേരള സമാജം,സംഘടനയുടെ നാല്പത്തൊന്നാംവാർഷികവുംഇന്ത്യൻസ്വാതന്ത്ര്യദിനവും, ഓണവും,    വിയന്നയിൽ ആഘോഷിച്ചു.

Advertisment

publive-image

കേരള സമാജം പ്രസിഡണ്ട് സാജുസെബാസ്റ്റ്യനും സംഘടനാഅംഗങ്ങളും ചേർന്ന് വിശിഷ്ടാതിഥികളെയും  ആഘോഷങ്ങളിൽപങ്കെടുക്കാൻ എത്തിയവരെയുംതാലപ്പൊലിയോടുംവാദ്യമേളങ്ങളോടും കൂടെ സ്വീകരിച്ചു.

publive-image

ഇന്ത്യൻ എംബസി കോൺസുലാർമാരായ  ആനന്ദ് കുമാർ സോമാനി,സുബാഷ്  ഗുപ്ത,        ജില്ലാഭരണാധികാരി ജോർജ് പാപ്പായ്‌, വിയന്ന സെക്രെട്ടറിയേറ്റ്  അംഗം പീറ്റർ  ഫ്ലോറിയാൻ ഷുട്ട്സ്,  രാഷ്ട്രീയപ്രമുഖരായ അഹമ്മദ് ഹുസജിക്,സഫക് അക്കായ്മലയാളീകാത്തലിക് കമ്മ്യൂണിറ്റി അസിസ്റ്റന്റ്വികാരി ഫാദർ വിൽസൺ മേച്ചേരിൽതുടങ്ങിയ വിശിഷ്ട അതിഥികൾആശംസകൾ നേർന്നു കൊണ്ട്സംസാരിച്ചു.

publive-image

കലാവിഭാഗം സെക്രട്ടറി സിമികൈലാത്തിന്റെ നേതൃത്വത്തിൽവളരെ ചിട്ടയോടുംമനോഹാരിതയോടും കൂടിഅരങ്ങേറിയ കലാപരിപാടികൾസദസ്യരുടെ പ്രശംസപിടിച്ചുപറ്റുകയുണ്ടായിസംഗീതലോകത്ത്‌ ഏറെ പ്രശസ്തരായ  ഫാദർ വിൽസൺ മേച്ചേരിൽഫാദർജാക്സൺ സേവ്യർഅഞ്ചു ടോണിതിരുതനത്തിൽ എന്നിവർ വളരെഗംഭീരമായി അരങ്ങിലെത്തിച്ചനാദവിസ്മയ എന്ന സംഗീത വിരുന്ന്ഓണാഘോഷങ്ങളുടെ തിളക്കംവർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

publive-image

യുവ പ്രതിഭ കൾ നിറഞ്ഞു നിന്നമനോഹരമായ നൃത്ത നൃത്യങ്ങളും,മറ്റു കലാപരിപാടികളുംരുചികരമായഓണ വിഭവങ്ങളുംപശ്ചാത്തലത്തിൽഅലയടിച്ച ഓണപ്പാട്ടുകളും നാടൻസംഗീതവുംകേരളീയവേഷവിധാനങ്ങളോടെ തിങ്ങിനിറഞ്ഞ സദസ്സും എല്ലാം ചേർന്ന്എക്കാലവും ഓർമിക്ക പ്പെടുന്ന ഒരുആഘോഷമാക്കാൻ സഹായിച്ച എല്ലാവർക്കും  ജനറൽ  സെക്രട്ടറിസെനി  ശിശുപാലൻ നന്ദിപ്രകാശിപ്പിച്ചു.

Advertisment