/sathyam/media/media_files/uCQQolDVklccpPtl7OiD.jpg)
ആലപ്പുഴ:ആഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന മൂന്ന് ദിവസത്തിനകം ആരംഭിക്കും.
നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ആയിരിക്കും വിൽപ്പന.ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആണ് ഇതിനായി പെയ്മെൻറ് ഗേറ്റ് വേ സംവിധാനം ഒരുക്കുക.
വള്ളങ്ങളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിച്ചു. നാല് ചുണ്ടൻ വള്ളങ്ങളും ഇരുട്ടുകുത്തി ബീ ഭാഗത്തിൽ ഒരു വളളവുമാണ് ആദ്യ ദിവസം രജിസ്റ്റർ ചെയ്തത്.
നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം വള്ളംകളിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
വള്ളംകളിയുടെ വിളംബര ഘോഷയാത്ര 25ന് ഇഎംഎസ് സ്റ്റേഡിയം മുതൽ പോപ്പി ഗ്രൗണ്ട് വരെ നടത്താനും തീരുമാനിച്ചു.