കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി ​നി​യമനം: രാ​ജ്ഭ​വ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത് തെ​റ്റ്. സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാണ് രാജ്ഭവന്റെ നടപടി: മന്ത്രി ആർ ബിന്ദു

രാ​ജ്ഭ​വ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത് തെ​റ്റാ​ണെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

New Update
BINDHU

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി​നി​യ​മ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് രാ​ജ്ഭ​വ​ൻ ക​ട​ന്ന​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ആ​ര്‍. ബി​ന്ദു.

Advertisment

രാ​ജ്ഭ​വ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത് തെ​റ്റാ​ണെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ർ​ക്കാ​ർ ഇ​റ​ക്കേ​ണ്ട വി​ജ്ഞാ​പ​നം രാ​ജ്ഭ​വ​ൻ ഇ​റ​ക്കി​യ​ത് ഫെ​ഡ​റി​ല​സ​ത്തെ ത​ക​ർ​ക്ക​ലാ​ണെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു.

സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ൽ നി​ന്ന് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക്ക് പി​ന്‍​മാ​റാ​നാ​കി​ല്ലെ​ന്നാ​ണ് രാ​ജ്ഭ​വ​ന്‍റെ നി​ല​പാ​ട്.

ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഡോ. ​എ.​സാ​ബു​വി​ന്‍റെ ആ​വ​ശ്യം ത​ള്ളു​ക​യും ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റാ​ണ് പ​ട്ടി​ക ന​ൽ​കി​യ​തെ​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ സെ​ന​റ്റ് തീ​രു​മാ​നി​ക്ക​ണ​മെ​ന്നു​മാ​ണ് രാ​ജ്ഭ​വ​ന്‍റെ മ​റു​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ്ഭ​വ​ൻ സ്വ​ന്തം നി​ല​യി​ൽ വി​സി നി​യ​മ​ന അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

Advertisment