'കട്ടിലിനു താഴെ രക്തം വാർന്ന നിലയിൽ മൃതദേഹം'; 57കാരന്റെ മരണം കൊലപാതകം,ബന്ധു കസ്റ്റഡിയില്‍

New Update
1511877-kot

കോതമംഗലം: എറണാകുളം കോതമംഗലത്തെ 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്.ചാത്തമറ്റം, ഇരട്ടക്കാലി സ്വദേശി രാജൻ ആണ് കൊല്ലപ്പെട്ടത്. മുറിക്കകത്ത് കട്ടിലിനു താഴെ രക്തം വാർന്ന നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടത്.

Advertisment

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത് വരികയാണ്.

Advertisment