എസ്എംഇ നഴ്‌സിങ്ങ് കോളജില്‍ നിന്നു കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. യുവാവ് ഹോസ്റ്റല്‍ വിട്ടിറങ്ങിയത് പുലര്‍ച്ചെ ഒരു മണിയോടെ

New Update
sme college student kottayqam

കോട്ടയം: ഗാന്ധിനഗര്‍ എസ്.എം.ഇ നഴ്‌സിങ്ങ് കോളജില്‍ നിന്നു കാണാതായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. ഒന്നാം വര്‍ഷ എം.എല്‍.ടി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി അജാസിന്റെ (19) മൃതദേഹമാണു പനമ്പാലത്തു തോട്ടില്‍ നിന്നും കണ്ടെത്തിയത്.

Advertisment

ഇന്നു പുലർച്ചെ മുതൽ യുവാവിനെ കാണാനില്ലന്നു പരാതി ഉയര്‍ന്നിരുന്നു. ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത ശേഷം അന്വേഷണം നടത്തുന്നതിനിടെ ഇയാള്‍ പനമ്പാലം ഭാഗത്ത് എത്തിയതായി സിസിടിവി ക്യാമറാ ദൃശ്യങ്ങളില്‍ കണ്ടിരുന്നു.

ഇതേ തുടര്‍ന്നു കോട്ടയം ഗാന്ധിനഗര്‍ പോലീസും അഗ്‌നി രക്ഷാസേന കോട്ടയം യൂണിറ്റ് സംഘവും ചേര്‍ന്ന് തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൊബൈല്‍ ഫോണും പേഴ്‌സണ്‍ മറ്റ് കാര്യങ്ങളെല്ലാം റൂമില്‍ വെച്ചതിനു ശേഷമാണു വിദ്യാര്‍ഥി ഇറങ്ങിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment