New Update
/sathyam/media/media_files/mon29920hwC9TsROXqVg.jpg)
ദുരന്തത്തിനിരയായ വയനാട്ടിലെ ജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകി നടി മഞ്ജു വാര്യർ. നടിയുടെ നേതൃത്വത്തിൽ ഉള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ ആണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈ മാറിയത്. ഇതിനോടകം 340 ഓളം ആളുകൾ മരിച്ച സംഭവം ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
Advertisment
സമൂഹത്തിന്റെ നിരവധി കോണിൽ നിന്ന് ആളും ആശ്രയവും നഷ്ടപ്പെട്ടവർക്ക് വേണ്ടി സഹായങ്ങൾ വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. നടൻ മോഹൻലാൽ വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ടെത്തി നേതൃത്വം
നൽകിയിരുന്നു.