തായ്‍ലന്‍ഡില്‍ നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ

പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
images(687)

മുംബൈ: തായ്ലന്‍ഡില്‍ നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി.

Advertisment

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.


6E1052 എന്ന വിമാനത്തില്‍ തായ്ലന്‍ഡില്‍ നിന്ന് മുംബൈയിലെത്തിയ ഇന്ത്യന്‍ പൗരനെ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. 


പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

Advertisment