ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് നിതിൻ നബീൻ. താഴെ തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ ദേശീയ അധ്യക്ഷന്റെ ആഹ്വാനം. അടുത്ത 90 ദിവസങ്ങൾ പൂർണ്ണമായും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശക്തമായിറങ്ങാനും ദേശീയ അധ്യക്ഷൻ്റെ  നിർദേശം

New Update
3236b0be-3cd0-4d1c-adc5-7bcb72378add

കൊച്ചി :  കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായും  താഴേ തട്ടിൽ പ്രവർത്തനം ശക്തമാക്കാനും ബിജെപി ദേശീയ അധ്യക്ഷന്റെ ആഹ്വാനം.

Advertisment

അടുത്ത 90 ദിവസങ്ങൾ പൂർണ്ണമായും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശക്തമായിറങ്ങാനും ദേശീയ അധ്യക്ഷൻ നിർദേശിച്ചു. ബിജെപി സംസ്ഥാന ഭാരവാഹികളോടും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഭാരിമാരോടും സംസാരിക്കുകയായിരുന്നു നിതിൻ നബിൻ. 


വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ഇരു മുന്നണികളും ചേർന്ന് കേരളത്തിന്റെ വികസനം പൂർണ്ണമായും നശിപ്പിച്ചിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര സംഘടനകളെ കൂട്ട് പിടിച്ച് തെരഞ്ഞെടുപ്പിനിറങ്ങുന്ന കോൺഗ്രസിനെ തുറന്നു കാട്ടണം.


പത്തു കൊല്ലത്തെ സിപിഎമ്മിന്റെ ദുർഭരണത്തെ സഹായിച്ച പാർട്ടിയാണ് കോൺഗ്രസ്. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള ജനങ്ങളിലേക്ക് എത്തിക്കണം. കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ ബിജെപി നടത്തും.

ഹിന്ദു വിരുദ്ധ നിലപാടുകൾ രാജ്യത്ത് സ്വീകരിക്കുന്ന കോൺഗ്രസ്‌ കേരളത്തിലെ ശബരിമല വിഷയത്തിൽ വോട്ട് ലക്ഷ്യമിട്ടു മാത്രമാണ് വിശ്വാസ സംരക്ഷണ നാടകം കളിക്കുന്നത്. ജനസമ്പർക്ക പ്രവർത്തനങ്ങൾ വ്യാപകമാക്കാനും ദേശീയ അധ്യക്ഷൻ നിർദേശിച്ചു.

 സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ അദ്ധ്യക്ഷതയിൽ പാലാരിവട്ടം റിനയ് സെൻ്ററിൽ ചേർന്നു. യോഗം ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ  നാഷണൽ സെക്രട്ടറിയും തിരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവ്ഡെ,  സഹ പ്രഭാരിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ , സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്‌, ശോഭ സുരേന്ദ്രൻ, അഡ്വ.എസ് സുരേഷ്, അനൂപ് ആൻ്റണി, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ,

 സി കെ പത്മനാഭൻ, കുമ്മനം രാജശേഖരൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, എ എൻ രാധാകൃഷ്ണൻ, എ പി അബ്ദുള്ളക്കുട്ടി, സി കൃഷ്ണകുമാർ, ഷോൺ ജോർജ്, പി സുധീർ, പത്മജ വേണുഗോപാൽ, ബി. ഗോപാലകൃഷണൻ, വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ സോമൻ എന്നിവർ പങ്കെടുത്തു.

Advertisment