തിരഞ്ഞെടുപ്പിൽ തോറ്റടിഞ്ഞതിന് കാരണം സ്വർണക്കൊള്ളയെന്ന് വ്യക്തമായതോടെ ആരോപണം യു.ഡി.എഫിന്റെ തലയിലിടാൻ തന്ത്രങ്ങളുമായി സി.പി.എം. പോറ്റിയെ കയറ്റിയത് യു.ഡി.എഫ് നിയമിച്ച ദേവസ്വം ബോർഡെന്ന് ആരോപണം. പത്മകുമാറിനും വാസുവിനും സംഭവിച്ചത് ഭരണപരമായ വീഴ്ച മാത്രം. എസ്.ഐ.ടി കുറ്റപത്രം നൽകിയാലേ വസ്തുത മനസിലാക്കി പാർട്ടിക്ക് നടപടിയെടുക്കാനാവൂ. മോഷ്ടിക്കപ്പെട്ടത് സ്വർണപ്പാളികളല്ല, സ്വർണമാണ്. സി.ബി.ഐ വരുമെന്ന് ഉറപ്പായതോടെ പ്രതിരോധിക്കാൻ തുറുപ്പുകളിറക്കി സി.പി.എം

New Update
potti vasu cpm

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് മുഖ്യകാരണം ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം നേതാക്കൾ പ്രതികളായതാണെന്ന് വന്നതോടെ രാഷ്ട്രീയ ആരോപണങ്ങളുയ‌ർത്തി യു.ഡി.എഫിനെ തിരിച്ചടിക്കാൻ സി.പി.എം.

Advertisment

2016ന് മുമ്പാണ് പോറ്റിയടക്കമുള്ളവർ ശബരിമലയിലെത്തിയത് എന്നടക്കം ആരോപണങ്ങളുയർത്തി സ്വർണക്കൊള്ളയെ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമം.


ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പത്രസമ്മേളനത്തിലും സ്വർണക്കൊള്ള യുഡിഎഫിനെതിരേ തിരിക്കാനുള്ള നീക്കങ്ങളുണ്ടായേക്കും.


ശബരിമലയിൽ 2019ലെ ദേവസ്വം ബോർഡിൻ്റെ കാലത്ത് ദ്വാരപാലക ശില്ലങ്ങൾ, കട്ടിളപ്പടി, വാതിലുകൾ എന്നിവ സ്വർണം പൂശാൻ കൊണ്ടുപോയതിൽ ഭരണപരമായ വീഴ്ച സംഭവിച്ചെന്ന് സി.പി.എം സമ്മതിക്കുന്നു.

ഇതിൽ മോഷണം എന്ന ക്രിമിനൽ കുറ്റം ചെയ്തവരിൽ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ പങ്ക് തെളിഞ്ഞു. മറ്റ് ഉദ്യോഗസ്ഥർ എന്തെല്ലാം പങ്കു വഹിച്ചെന്നോ അവർ കട്ട മുതലിൽ പങ്കുവഹിച്ചിട്ടുണ്ടോ എന്നതിലൊന്നും വസ്തുതകൾ ലഭ്യമായിട്ടില്ലെന്നാണ് സിപിഎം നിലപാട്.

unnikrishnan potty a padmakumar n vasu

ദേവസ്വം ബോർഡ് പ്രസിഡൻ്റും ബോർഡ് അംഗങ്ങളും രാഷ്ട്രീയ നിയമനമാണ്. അവരുടെ ഭാഗത്ത് എന്തെല്ലാം തെറ്റുകൾ സംഭവിച്ചു എന്ന് വ്യക്തമായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഇതിന് അനുസരിച്ചായിരിക്കും സി.പി.എം നടപടി സ്വീകരിക്കുക.

വസ്തുതകൾ കൃത്യമായി മനസിലാക്കാതെ നടപടി എടുക്കാനാവില്ല. ഇത് കുറ്റക്കാരെ രക്ഷിക്കാനുള്ള പാർട്ടിയുടെ നീക്കമാണെന്ന വാദം കളവാണെന്നും സി.പി.എം വിശദീകരിക്കുന്നു.

ശില്പങ്ങളിലെ സ്വർണം സ്മാർട്ട് ക്രിയേഷൻസ് വേർതിരിച്ചു. അതിൽ ഒരു ഭാഗം ഭണ്ഡാരി എടുത്തു, മറ്റൊരു ഭാഗം ഗോവർദ്ധൻ എടുത്തു എന്നെല്ലാം എസ്.ഐ.ടി തെളിയിച്ചു. ഇതോടെ മോഷണം തെളിഞ്ഞിരിക്കുകയാണെന്നാണ് സി.പി.എം നിലപാട്.


ദ്വാരപാലക ശില്പങ്ങൾ പോറ്റി കടകംപള്ളി വഴി കോടീശ്വരനു വിറ്റു എന്ന നുണയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്.


എന്നാൽ എസ്.ഐ ടി പറയുന്നതനുസരിച്ച്ശില്ല പാളികളല്ല സ്വർണമാണ് മോഷടിക്കപ്പെട്ടത്. അത് അംഗീകരിക്കാതെ എസ്.ഐ ടി യെ തള്ളുന്നത് എന്തിനാണെന്നും സി.പി.എം ചോദിക്കുന്നു.

ദ്വാരപാലക ശിൽപ്പങ്ങൾ അന്താരാഷ്ട്ര വിപണിയിൽ 500 കോടിക്ക് ദാവൂദ് മണി എന്ന കച്ചവടക്കാരൻ വിറ്റെന്നാണ് ചെന്നിത്തലയുടെ പുതിയ ആരോപണം. എന്നാൽ ദാവൂദ് മണി കടത്തിയെന്ന് ആരോപിക്കുന്ന വിഗ്രഹങ്ങൾ ആര്, എപ്പോൾ, ദേവസ്വം ബോർഡിൽ നൽകിയതാണെന്നും എവിടെ സൂക്ഷിച്ചിരുന്നതാണെന്നും വ്യക്തമല്ല.

സോണിയാ ഗാന്ധിയുടെ ഇടത്തും വലത്തുമായി നില്ക്കുന്ന ഫോട്ടോയിലുള്ളത് പോറ്റിയും ഗോവർദ്ധനുമാണ്. സി പി എം നടപടി എടുക്കാത്തതിന് നിലവിളിക്കുന്ന മാധ്യമങ്ങൾക്ക് സോണിയാ ഗാന്ധിയുടെ വീട്ടിലെ കള്ളന്മാരുടെ സാന്നിധ്യം വിഷയമല്ലെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു.

UNNIKRISHNAN-POTTY

ശബരിമല പൂജാരിമാർ എന്നു തെറ്റിദ്ധരിപ്പിച്ച് ശബരിമലയുടെ പ്രതിനിധികളായി അയ്യപ്പപൂജ അവിടെ പോറ്റിയെക്കൊണ്ട്നടത്തിച്ചെന്നാണ് സി.പി.എം ആരോപിക്കുന്നത്. 

ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിൽക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

2016ന് മുൻപ് നടന്ന ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം പിണറായി വിജയന്റെയോ എൽ.ഡി.എഫ് സർക്കാരിന്റെയോ തലയിൽ കെട്ടിവെക്കാൻ കഴിയില്ലെന്നാണ് സി.പി.എം വിശദീകരിക്കുന്നത്. 

ഗോവർദ്ധന്റെ സ്വ‌ണ്ണക്കടയിൽ നിന്ന് ഉരുക്കിയ നിലയിൽ സ്വർണ്ണം പോലീസ് കണ്ടെടുത്തിട്ടും, കേസ് വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സി.പി.എം ആരോപിക്കുന്നു.

Advertisment