New Update
Advertisment
കന്നഡ നടൻ യഷും ഭാര്യ രാധിക പണ്ഡിറ്റും ഇപ്പോൾ തങ്ങളുടെ കുഞ്ഞുമാലാഖയുടെ ചിത്രം ആദ്യമായി ആരാധാകർക്കായി പങ്കുവച്ചിരിക്കുകയാണ്. ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഇതാ നിങ്ങളുടെ മുന്നിൽ. ഇതുവരെ അവൾക്ക് പേരിട്ടിട്ടില്ല. അതിനാൽ ഇപ്പോൾ നമുക്കവളെ ബേബി വൈആർ എന്നു വിളിക്കാം. നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും അവൾക്ക് നൽകൂ എന്നാണ് രാധിക ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
യഷ് മകൾക്കൊപ്പം കളിക്കുന്ന ചിത്രം രാധിക മുൻപ് പങ്കുവച്ചിരുന്നു. എന്നാൽ ആ ചിത്രത്തിലും കുഞ്ഞിന്‍റെ മുഖം ഇല്ലായിരുന്നു. ഞങ്ങളുടെ യാഥാർഥ നിധിയുടെ ചിത്രം അക്ഷയ തൃതീയ ദിനത്തിൽ പുറത്തുവിടുമെന്ന് രാധിക അന്ന് പറഞ്ഞിരുന്നു. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് 2016 ൽ ഇരുവരും വിവാഹിതരായത്. ഇതുവരെ നാല് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.