ഖത്തീഫ് : ലോക്ഡൗണിനെ തുടർന്ന് പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകി ഐ.സി.എഫ് ഖത്തീഫ് സെൻട്രൽ കമ്മിറ്റി, പ്രവർത്തകരിൽ നിന്നും സുമനസ്സുകളായ ആളുകൾ വഴിയും സ്വരൂപിച്ചവയാണ് അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തത്.
/sathyam/media/post_attachments/yLIjF2arPgqXVbvp9wTB.jpg)
പ്രയാസങ്ങള്‍ നേരിടുന്നവരെ കണ്ടെത്തി ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യകിറ്റുകൾ വിതരണം,രോഗികൾക്ക് മരുന്നുകള്‍ എത്തിച്ചുകൊടുക്കുക, കോവിഡ് ലക്ഷണങ്ങള്‍ കണ്ടവരെ പരിശോധനകള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുക, ഖത്തീഫിലെ ഹോട്ടൽ വ്യാപാരി ഒരാഴ്ചയിലധികം സൗജന്യമായി നൽകിയ ഭക്ഷണം അർഹരായവർക്ക് റൂമുകളിൽ നേരിട്ട് എത്തിച്ച് നൽകാൻ കഴിഞ്ഞിട്ടുണ്ട് , മാനസികമായി പ്രയാസമനുഭവിക്കുന്നവർക്ക് കൗണ്സലിംഗ്, താമസ സൗകര്യങ്ങൾ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് ഖത്തീഫ് സെൻട്രൽ പരിധിയിലെ വിവിധ യൂണിറ്റുകളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.ഹെൽപ്പ് ഡെസ്കിൽ ദിവസവും സഹായങ്ങൾ അഭ്യർത്ഥിച്ച് വരുന്ന നിരവധിപേർക്ക് ഇതിനകം നിരവധി പേർക് ആശ്വാസം നൽകാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
ഖത്തീഫ് സെൻട്രൽ പരിധിയിലെ സിറ്റി ,അൽ ജെയ്ഷ് , മഹദൂദ് , തൂബി തുടങ്ങിയ പ്രദേശങ്ങളിലും സെൻട്രലിന് കീഴിൽ പ്രവര്‍ത്തകരുടെ സാന്ത്വനം നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും , ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാർക്കും ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടയുള്ള സാന്ത്വനം സഹായങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്.
സെൻട്രൽ പ്രസിഡൻറ് ദാകിർ സഖാഫി ,സെക്രട്ടറി നാസർ സി.പി , ഉബൈദ് മോളൂർ ,ആബിദ് തങ്ങൾ അഷ്‌റഫ് വേങ്ങാട് , സിദ്ധീഖ് കണ്ണൂർ ,സുബൈർ സഅദി , അബ്ദുൽ വഹാബ് മുസ്ല്യാർ, അഹ്മദ് കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്, ആവശ്യമായ മാർഗ്ഗ നിർദേശങ്ങളുമായി ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് ക്ഷേമകാര്യ സമിതിയും രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us