/sathyam/media/post_attachments/D2aoNIVAPubpTphluEGU.jpg)
വാടാനപ്പള്ളി:തൃത്തല്ലൂർ കെഎംഎച്ച്എം അനാഥ അഗതിമന്ദിരത്തിന് കീഴിൽ പ്രവർത്തിക്കുന്ന തഹ്ഫീളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥിനി ഫാത്തിമ സന എട്ട് മണിക്കൂർ അൻപത് മിനിറ്റ് സമയം കൊണ്ട് പരിശുദ്ധ ഖുർആൻ പൂർണ്ണമായും കാണാതെ പാരായണം ചെയ്തു.
രാവിലെ അഞ്ചേമുക്കാലിന് തുടങ്ങി ഉച്ചക്ക് 2.45 ന് പൂർത്തിയായി. തൃശ്ശൂർ ജില്ലയിലെ താന്യം പഞ്ചായത്തിൽ ചെമ്മാപ്പിള്ളി സ്വദേശി തിരുത്തിക്കാട്ടിൽ ബാദുഷ സഖാഫി അൽ അസ്ഹരിയുടെയും സാജിതയുടെയും മകളാണ് ഫാത്തിമ സന.
പതിനാലു വയസ്സുകാരിയായ ഫാത്തിമ സന 30 മാസം കൊണ്ടാണ് വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയത്. ഹാഫിളത്ത് നജ്മ ടീച്ചറുടെ ശിക്ഷണത്തിലാണ് ഫാത്തിമ സന വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയത്.
കെ എം എച്ച് എമ്മിലെ വിദ്യാർഥിനികളായ പാവറട്ടിയിലെ ഫാത്തിമ മെഹ്ജൂബിൻ ഒൻപതു മണിക്കൂർ സമയം കൊണ്ടും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ സനാ ഫാത്വിമ
9 മണിക്കൂർ 15 മിനുട്ടിലും വിശുദ്ധ ഖുർആൻ കാണാതെ പാരായണം ചെയ്തിരുന്നു. മൂന്നു വർഷത്തിനകം കെ എം എച്ച് എമ്മിലെ 26 പെൺകുട്ടികൾ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us