'ആത്മാന്വേഷണത്തിന്റെ റമദാൻ': കെ.ഐ.സി റമദാന്‍ കാമ്പയിന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കും

New Update

publive-image

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ 'ആത്മാന്വേഷണത്തിന്റെ റമദാൻ' എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന റമദാന്‍ കാമ്പയിന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉത്ഘാടനം നിര്‍വഹിക്കും.

Advertisment

ഏപ്രില്‍ ഒമ്പത്‌ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ നടക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍
യു എ ഇ ഇസ്തിഖാമ ഡയറക്ടർ ജലീൽ ദാരിമി വടക്കേക്കാട് മുഖ്യ പ്രഭാഷണം നടത്തും.

കാമ്പയിന്റെ ഭാഗമായി, റമദാൻ മുന്നൊരുക്കം ഡെയ്ലി മെസ്സേജ്, ഓൺലൈൻ പ്രഭാഷണം, ഓൺലൈൻ ക്വിസ്, ബദ്ർ അനുസ്മരണം, മൗലിദ് സദസ്സ്, ആരോഗ്യ വെബിനാർ, റിലീഫ് ഫണ്ട് ശേഖരണം, ഖത്മുൽ ഖുർആൻ ദുആ മജ്ലിസ്, മേഖലതല റമദാൻ പ്രഭാഷണം, ഈദ് സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.

Advertisment