പിണങ്ങോട് അബൂബക്കര്‍ സാഹിബിന്റെ  നിര്യാണത്തില്‍ കെ.ഐ.സി അനുശോചിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 19, 2021

കുവൈത്ത് സിറ്റി : സമസ്ത കേരള സുന്നി യുവജന സംഘം (SYS) സംസ്ഥാന കമ്മിറ്റി ട്രഷററും,  സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണങ്ങോട് അബൂബക്കര്‍ സാഹിബിന്റെ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

പ്രമുഖ എഴുത്തുകാരനും, വാഗ്മിയുമായിരുന്ന അദ്ദേഹം സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, സുന്നി അഫ്കാര്‍ വാരിക മാനേജിങ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ്, സമസ്ത വയനാട് ജില്ലാ കോഡിനേഷന്‍ ചെയര്‍മാന്‍, ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി മാനേജിംഗ് കമ്മിറ്റി അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്  മാനേജർ, SYS സംസ്ഥാന വർകിംഗ് സെക്രട്ടറി, SYS സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലുളള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു. ചരിത്ര പുസ്തകങ്ങളടക്കം അന്‍പതിലധികം പുസ്തകങ്ങള്‍ രചിച്ച് സാഹിത്യ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപിച്ചിരുന്നു.

ജവിതം തന്നെ സമസ്തയുടെ ഉന്നതിക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നീക്കിവെച്ച അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തിനും ദീനി സ്നേഹികള്‍ക്കും തീരാനഷ്ടമാണെന്നും, പരേതന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍  അഭ്യര്‍ത്ഥിച്ചു.

×