കെ.ഐ.സി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു 

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 26, 2020

കുവൈത്ത്  : കഴിഞ്ഞ ദിവസങ്ങളില്‍ വിടപറഞ്ഞ പ്രഗല്‍ഭ പണ്ഡിതനും സമസ്ത മുശാവറ അംഗവും ഫത്‌വ കമ്മിറ്റി അംഗവുമായ ശൈഖുനാ നിറമരുതൂർ മരക്കാർ ഫൈസി ഉസ്താദ് , സമസ്ത മലപ്പുറം ജില്ല മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാളാവ് സൈതലവി മുസ്ലിയാർ, SMF സംസ്ഥാന ജനറൽ സെക്രട്ടറിയും ജാമിഅ: നൂരിയ്യ ട്രഷററും ദാറുൽ ഹുദ ജനറൽ സെക്രട്ടറിയുമായ ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, കണ്ണൂർ ജില്ല മുശാവറ അംഗം മഹ്മൂദ് മുസ്ലിയാർ കണ്ണപുരം എന്നിവരുടെ അനുസ്മരണവും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

കുവൈത്തില്‍ വെച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട കെ.ഐ.സി  ഫഹാഹീൽ മേഖല മംഗഫ് മിയ മസ്ജിദ് യൂണിറ്റ് മെമ്പർ അബ്ദുറഹ്മാൻ എളമ്പിച്ചി , അബ്ബാസിയ മേഖല ദാറുത്തർബിയ യൂണിറ്റ് മെമ്പർ അബ്ദുൽ കരീം പെരുമണ്ണ എന്നിവർക്ക് വേണ്ടിയുള്ള  പ്രത്യേക പ്രാർത്ഥനയും നടന്നു.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ കെ.ഐ.സി പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അധ്യക്ഷത വഹിച്ചു.  ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉത്ഘാടനവും, വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി പ്രാരംഭ പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ അനുസ്മരണ പ്രഭാഷണം നടത്തി.  ജ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍,കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

×