കിടങ്ങൂരില്‍ അന്യസംസ്ഥാനക്കാര്‍ വിഷം കലര്‍ത്തി മീന്‍പിടിക്കുന്നു

New Update

വിഷാംശം കലര്‍ന്ന മീന്‍ ഹൈവേ ഓരത്ത് പരസ്യമായി വില്‍ക്കുന്നു

കിടങ്ങൂര്‍: കട്ടച്ചിറ തോടും മീനച്ചിലാറും ചേരുന്നിടത്ത് അന്യസംസ്ഥാനക്കാര്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നതായി ആക്ഷേപം. ഇവിടെ ടെന്റ് കെട്ടി തമ്പടിച്ചാണ് അന്യ സംസ്ഥാനത്തുനിന്നുള്ള സ്ത്രീകള്‍ അടക്കമുള്ളവര്‍ താമസിക്കുന്നത്.

Advertisment

ഇവര്‍ ആറ്റിലെ മത്സ്യങ്ങള്‍ക്ക് വിഷവസ്തുക്കള്‍ തീറ്റയായി ഇട്ടുകൊടുത്തശേഷം കുട്ടവള്ളത്തില്‍ പോയി ഉടക്ക് വല ഉപയോഗിച്ചാണ് മീന്‍ പിടിക്കുന്നത്. ഇങ്ങനെ പിടിക്കുന്ന വിഷാംശമുള്ള മീനുകള്‍ കിടങ്ങൂരിലെ ഹോട്ടല്‍ എലഗന്‍സിനു മുന്നില്‍ റോഡരികില്‍ ഇട്ടാണ് കച്ചവടം നടത്തുന്നത്.

കഴിഞ്ഞവര്‍ഷവും ഇത്തരക്കാര്‍ വരികയും വിഷംകലര്‍ത്തി പിടിച്ച മത്സം ഇവിടെ ഇട്ട് വില്‍ക്കുകയും ചെയ്തിരുന്നു. അന്ന് അവരെ പോലീസ് എത്തി നീക്കം ചെയ്യുകയായിരുന്നു. അധികാരികള്‍ ഉടന്‍ വേണ്ട നിയമ നടപടികള്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

kidangoor fish
Advertisment