കിഡ്നി ഫൗണ്ടേഷൻ കേരള, 'അവാർഡ് ഓഫ് എക്സലൻസ് - 2020' അവാർഡ് നൽകി ആദരിച്ചു

New Update

publive-image

പാലക്കാട്: കിഡ്നി ഫൗണ്ടേഷൻ കേരള, പാലക്കാട് ജില്ലയിലെ മികച്ച രണ്ട് നെഫ്രോളജിസ്റ്റുകളായ ഡോ. ശ്രീരാഗ് മഞ്ജു ഹാസൻ, ഡോ. അരുൺ സി എന്നിവരെ അവാർഡ് നൽകി ആദരിച്ചു. കോവിഡ് -19 പാൻഡെമിക് സമയത്ത് വൃക്ക രോഗികൾക്കായി സമർപ്പിച്ച സ്തുത്യർഹമായ സേവനത്തിനാണ് "അവാർഡ് ഓഫ് എക്സലൻസ് - 2020" നൽകി ആദരിച്ചത്.
കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയുമായി സഹകരിച്ച് കിഡ്നി ഫൗണ്ടേഷൻ കേരള അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.

Advertisment

വൈസ് ചെയർമാൻ ഡോ. രഘുനാഥ് പാറയ്ക്കൽ അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡോ. വി.ജി. ചന്ദ്രശേഖരന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന കിഡ്നി ഫൗണ്ടേഷന്റെ ചരിത്രം, ദർശനം സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾ സാമൂഹ്യ പ്രവർത്തകൻ എൻ.ജി.ജ്വോൺസ്സൺ അദ്ധ്യക്ഷ പ്രസംഗത്തിൽ അവതരിപ്പിച്ചു.

നഴ്സിംഗ് സൂപ്രണ്ട് ഗീത, ബയോമെഡിക്കൽ എഞ്ചിനീയർ നിവേദിത ദേവൻ, ഡയാലിസിസ് ടെക്നീഷ്യൻ സ്മിത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഈ ബഹുമതിക്ക് നന്ദി അറിയിച്ച ഡോ. ശ്രീരാഗ് മഞ്ജു ഹാസൻ, ഡോ. അരുൺ സി എന്നിവർ അവാർഡുകൾ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളിലെ സ്റ്റാഫുകൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും സമർപ്പിച്ചു.

-ഡോ. രഘുനാഥ് പാറയ്ക്കൽ
(വൈസ് ചെയർമാൻ, കിഡ്നി ഫൗണ്ടേഷൻ കേരള)

palakkad news
Advertisment