കിംസ് ഹോസ്പിറ്റല്‍സ് ഐപിഒ ജൂണ്‍ 16 മുതല്‍

New Update

publive-image

Advertisment

കൊച്ചി: കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ് ഹോസ്പിറ്റല്‍സ്) പ്രാഥമിക ഓഹരി വില്‍പന ജൂണ്‍ 16 മുതല്‍ 18 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 815 രൂപ മുതല്‍ 825 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷ നല്‍കാം.

ഐപിഒയില്‍ 200 കോടി രൂപയുടെ പുതിയ ഓഹരികളും ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ അര്‍ഹരായ ജീവനക്കാര്‍ക്കു വേണ്ടി 20 കോടി രൂപയുടെ ഓഹരികള്‍ നീക്കി വെച്ചിട്ടുണ്ട്.

അര്‍ഹരായ സ്ഥാപന നിക്ഷേപകര്‍ക്കുള്ള ഭാഗത്തിന്റെ അഞ്ചു ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍ക്കു ലഭ്യമാക്കും. ലഭ്യമാക്കുന്ന ഓഹരികളുടെ 15 ശതമാനം വരെയാണ് സ്ഥാപനേതര നിക്ഷേപകര്‍ക്കായി നല്‍കുക. പത്തു ശതമാനത്തിലേറെ ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്കു ലഭ്യമാക്കുകയുമില്ല.

ഐപിഒ വഴി ലഭ്യമാക്കുന്ന ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റു ചെയ്യും. കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ആക്‌സിസ് ക്യാപിറ്റല്‍, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് ഇന്ത്യ, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരാണ് ഈ ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

kochi news kims hospitel
Advertisment