തടവകാർക്ക് മാപ്പ് നല്‍കി ബഹറൈന്‍ രാജാവ് ,ആനുകൂല്യം 901 തടവുകാര്‍ക്ക്.

New Update

മനാമ: നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന നൽകി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ 901 തടവകാർക്ക് മാപ്പ് നൽകാൻ ഉത്തരവിട്ടു. നിലവിലെ സാഹ ചര്യത്തിൽ പൊതുമാപ്പ് ലഭിക്കാൻ അർഹരായവരെപ്പറ്റി മന്ത്രാലയം വിശദമായി പഠിക്കുന്നുണ്ട്.

Advertisment

publive-image

അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങൾ കണക്കിലെടുത്തിട്ടുണ്ടെന്നും ചെറുപ്പക്കാരും പ്രത്യേകം പരിഗണന ആവശ്യമായ രോഗികൾക്കുമാണ് പരിഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ച തായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ശിക്ഷാ കാലാവധിയുടെ പകുതി അനുഭവിച്ച 585 തടവുകാർക്ക് ബദലായി പിഴയും ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Advertisment