ഗുരുകാരുണ്യം ഭക്ഷ്യധാന്യ കിറ്റ് വിതരണ ചെയ്തു

New Update

publive-image

പാലാ:3386 നമ്പർ എസ്.എൻ.ഡി.പി. യോഗം പാലാ തെക്കേക്കര ശാഖയുടെ കീഴിലുള്ള 115 വീടുകളിലും സൗജന്യമായി 16 - കൂട്ടം സാധനങ്ങൾ അടങ്ങിയ 700 രൂപ വിലവരുന്ന കിറ്റ് ഗുരുസന്നിധിയിൽ ഗോപാലൻ കൊച്ചുപറമ്പിൽ പൂജിക്കുകയും മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കകണ്ടം ആദ്യ വിതരണം നൽകി ഉദ്ഘാടനം കർമ്മം നിർവഹിക്കുകയും ചെയ്തു.

Advertisment

ശാഖാ പ്രസിഡന്റ് എ.ജി സഹദേവൻ, വൈസ് പ്രസിഡന്റ് എ.എസ് ജയകുമാർ, സെക്രട്ടറി ഷിബു കല്ലറയ്ക്കൽ എന്നിവരുടെ നേതൃത്ത്വത്തിൽ തെക്കേക്കര ശാഖയുടെ കോവിസ് റാപ്പിഡ് ഹെൽപ്പ് ഡെസ്ക് അംഗങ്ങളായ സജീവ് ചാലിൽ, വിജയൻ കടവുപുഴ, ഉല്ലാസ് തോപ്പിൽ, വിജയപ്പൻ ചിറയ്‌ക്കൽ, വിജയൻ പുത്തൻതറ, സതീഷ് ശങ്കർ, മനു രാജൻ പറയരുകുന്നേൽ, രജേഷ് കുന്നിന്, ശശി പനയ്ക്കൽ, സുരേഷ് കുടംകെട്ടിയിൽ, ദീപക് വിനോദ് കടവുപുഴ, വിമൽ കുമാർ കളപുര തൊട്ടിയിൽ, ജോഷി പരമല, ഷോജി സദാശിവൻ, അരുൺ ശശി പനക്കൽ, എ.എസ് ഗോപി അമ്പാട്ടു വയലിൽ, മാലിനി പനയ്ക്കൽ, ശോഭ പുരുഷൻ പുത്തൻ തറ, ഹരി കുട്ടൻ പുത്തൻപുരയക്കൽ എന്നിവർ പല യൂണിറ്റുകളായി തിരിഞ്ഞ് ഭക്ഷ്യ കിറ്റുകൾ വീടുകളിൽ നേരിട്ട് എത്തിച്ചു.

pala news
Advertisment