/sathyam/media/post_attachments/TM5CxcvLAzpy21lCE3oT.jpg)
പുതുപ്പരിയാരം: പുതുപ്പരിയാരം പഞ്ചായത്തിലെ പാലിയേറ്റ് കെയർ രോഗികൾ, കാൻസർ രോഗികൾ, കിഡ്നി രോഗികൾ, ബുദ്ദിമാന്ന്യമുള്ള ആളുകൾ, വികലങ്കർ എന്നി കുടുംബങ്ങളെ ആശ വർക്കറിലൂടെ കണ്ടെത്തി പഞ്ചായത്ത് മെമ്പർമാർ വഴി കിറ്റ് വിതരണം നടത്തുന്നതിന്റെ ഉൽഘടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ സതീഷ്, 7 ആം വാർഡ് മെമ്പർ സുനിത അധ്യക്ഷത വഹിച്ചു. സന്നദ്ധ സംഘനകളായ മിഷൻ 2020, ക്രിറ്റിക്കൽ കെയർ 24x7 ടീം, വ്യാപാരി സംഘടനയായ താങ്ങും തണലും, മംഗളം കല സാഹിത്യ വേദി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യം കിറ്റ് വിതരണം നടന്നത്. റഹിം ഓലവാക്കോട്, ബാബു, ഗോപൻ ജി നായർ, സദ്ദാം ഹുസൈൻ, ഷാജഹാൻ, നൗഷാദ് എന്നിവർ പങ്കെടുത്തു