പാലക്കാട് നഗരസഭ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരസഭ പതിനഞ്ചാം വാർഡിൽ കോവിഡ് ലോക്ക് ഡൌൺ മൂലം ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു.

കോവിഡ് രണ്ടാം തരംഗം തുടങ്ങിയ ശേഷം മൂന്നാംഘട്ട കിറ്റ് വിതരണം ആണ് വാർഡിൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ കൊവിഡ് പോസിറ്റീവ് ആയ നിർദ്ധന കുടുംബങ്ങൾക്ക് കിറ്റ് നൽകി.

രണ്ടാം ഘട്ടം മെയ്‌ 15ന് 350 കുടുംബങ്ങൾക്ക് ന് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
വാർഡ് ആര്‍ആര്‍ടി (റാപിഡ് റെസ്പോൺസ് ടീം ) ന്റെ ആഭിമുഖ്യത്തിൽ 3000 ഡോസ് ഹോമിയോ പ്രതിരോധമരുന്നും പോസിറ്റീവ് ആയ രോഗികൾക്ക് ആയുർവേദ മരുന്നും, പൾസ് ഓക്സിമീറ്റർ തുടങ്ങി ആവശ്യമായ എല്ലാ സേവനങ്ങളും ചെയ്തു വരുന്നു.

വാക്‌സിനേഷൻ ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഇല്ലാത്തവർക്കായി ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നു. വാർഡ് കൗൺസിലർ ശശികുമാർ. എം ആര്‍ആര്‍ടി/വാർഡ് വികസന സമിതി പ്രവർത്തകരായ ഉണ്ണികൃഷ്ണൻ, ശബരിഗിരി, കണ്ണൻ, വിഘ്‌നേഷ്, യദു കൃഷ്ണൻ, അനൽരാജ്, ദിവ്യ,സുവർണൻ, കണ്ണൻ ആനച്ചിറ, പ്രസാദ്, ഗുണശേഖരൻ, രമേശ്‌, രാമുക്കുട്ടൻ രാഹുൽ, ഗോകുൽ, നന്ദകുമാർ, ബിനു കണ്ണൻ എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment