/sathyam/media/post_attachments/uSHuXtIoSIoBxRAcVX8P.jpg)
മുണ്ടൂര്‍: മുണ്ടൂർ പഞ്ചായത്ത് പത്താം വാർഡിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ കുടുംബങ്ങളിലേക്കും പച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു.
വിതരണോദ്ഘാടനം മലമ്പുഴ എംഎൽഎ എ പ്രഭാകരൻ നിർവഹിച്ചു. മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത അധ്യക്ഷയായി. വാർഡ് മെമ്പർ വി ലക്ഷ്മണൻ, ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെരീഫ്, ഒ.സി ശിവൻ, രാമദാസ്, മണികണ്ഠൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.