/sathyam/media/post_attachments/a6UQkEwzYdLJbyk1hQky.jpg)
കടപ്ലാമറ്റം പഞ്ചായത്തിൽ 12 ആം വാർഡിൽ വയലാർ ഇടച്ചേരിൽ വീട്ടിൽ സുധനന് ആണ് ഒരുമ ചാരിറ്റബിൾ സൊസൈറ്റി ചികിത്സാ സഹായം നൽകിയത്.20 വർഷം ബോംബെ തുണി ഫാക്ടറിയിൽ ജോലി ചെയ്ത് വരികയായിരുന്ന സുധനനും ഭാര്യയും ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ കുടുംബം 5 വർഷമായി ചികിത്സ നടത്തിവരുന്നു. ലെൻസ് തകർന്ന് തീർത്തും അവശ നിലയിൽ ആയ സുധനന് സ്വന്തമായി പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെ കിടപ്പിലായിട്ട് 6 മാസം കഴിഞ്ഞു.
അസുഖ ബാധിതയായ ഭാര്യ ലിഷാ മോൾക്ക് സുധനനെ വിട്ട് എങ്ങും പോവാൻ പറ്റാത്ത അവസ്ഥയും, മുഴു പട്ടിണിയിലും ആണ് കുടുംബം. തുടരെ തുടരെ അസുഖം മൂർച്ഛിക്കുന്ന സുധനനെ ആശുപത്രിയിൽ എത്തിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. തോടിന്റെ കരയിൽ 5 സെന്റിൽ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിയുന്ന കുടുംബം യാത്ര ചെയ്യുന്നത് കുശുത്തു ദ്രവിച്ച തെങ്ങിൻ പാലത്തിൽ കൂടിയാണ്. തോട് മുറിച്ചു കടന്നു വേണം സുധനനെ വണ്ടിയിൽ കയറ്റുവാനും, ഹോസ്പിറ്റലിൽ എത്തിക്കുവാനും. 6 ൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് ഇവർക്കുള്ളത്.
ഒരാഴ്ച്ച മുൻപ് ലിഷാ മോളും, മകളും ഒരുമയെ സമീപിച്ചിരുന്നതും, അന്ന് കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി കുട്ടിക്ക് പഠനത്തിന് വേണ്ട സാമഗ്രികളും, ചികിത്സാ സഹായവും നൽകി മടക്കിയതിനു ശേഷം ആണ് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ, ഭാരവാഹികൾ ആയ കെ.പി വിനോദ്, ഷാജി അഖിൽ നിവാസ്, ഷിജു കൊടിപ്പറമ്പിൽ, സുകുമാരൻ, ശ്രുതി സന്തോഷ്, സിൻജാ ഷാജി എന്നിവരും സുധനന്റെ വീട്ടിൽ എത്തിയത്. കുടുംബത്തിന് വേണ്ട പലവ്യഞ്ജന - പച്ചക്കറി കിറ്റും, ചികിത്സാ സഹായവും കൈമാറിയ ശേഷം കുട്ടിയുടെ പൂർണ വിദ്യാഭ്യാസ ചിലവ്, എല്ലാ മാസവും ചികിത്സാ സഹായവും എത്തിക്കാമെന്ന് അറിയിച്ചാണ് ഒരുമ പ്രവർത്തകർ മടങ്ങിയത്. ഈ കുടുംബത്തിന്റെ ദുരവസ്ഥയെ മനസ്സിലാക്കി ഇവരെ സഹായിക്കുവാൻ സുമനസ്സുകൾ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.
• S B I BANK
• VAYALA BRANCH
• SUDHANAN K. P
• ACCOUNT NO. 39001861744
• IFSC SBINOO71215
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us