/sathyam/media/post_attachments/6c3P3tf1M1Y9Ry1SCWMK.jpg)
കഴിഞ്ഞ 26 വർഷമായി പ്രവർത്തിക്കുന്ന കിറ്റെക്‌സ് ഗാർമെന്റ്‌സ് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിക്കുന്നു. തുടർച്ചയായ പരിശോധനയും നുണപ്രചരണവും നടത്തി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തകർക്കാനാണ് ചില ഉദ്യോഗസ്ഥ രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രമിക്കുന്നത്.
കമ്പനിയിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുണ്ടിവിടെ. ഞങ്ങൾ തൊഴിലാളികൾക്കില്ലാത്ത പരാതി ആർക്കാണുള്ളത്? ആരാണ് പരാതിക്കാർ? ഒരപേക്ഷയുണ്ട്, ആരും ഞങ്ങളെ സഹായിക്കണ്ട..! ഞങ്ങളെ ഉപദ്രവിക്കരുത്..! ഞങ്ങളുടെ അന്നം മുട്ടിക്കരുതേ... ഞങ്ങൾക്ക് കുടുംബമുണ്ട്. പ്രായമായ അച്ഛനും അമ്മയും കുട്ടികളുമൊക്കെയുണ്ട്.
ഈ കോവിഡ് കാലത്ത് പോലും മുഴുവൻ ശമ്പളവും വാങ്ങി നാലു നേരവും പുട്ടടിച്ച് എ സി മുറിയിൽ ഇരിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല. കേവല രാഷ്ട്രീയ ലാഭത്തിനുവേണ്ടി കമ്പനിയെ തകർക്കാൻ നിങ്ങൾ നടത്തുന്ന നീക്കങ്ങൾ കണ്ട് ഇനിയും നോക്കി നിൽക്കില്ല. ഞങ്ങൾ പ്രതിഷേധിക്കുകയാണ് ഇന്ന് വൈകീട്ട് 6 മണിക്ക്. ഇവിടുത്തെ മുഴുവൻ തൊഴിലാളികളും കിഴക്കമ്പലം കിറ്റെക്‌സ് ഗ്രൗണ്ടിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രതിഷേധ ജ്വാല തീർക്കുന്നു.