Advertisment

കിയ 2021 മോഡല്‍ സെല്‍റ്റോസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

author-image
admin
New Update

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ 2021 മോഡല്‍ സെല്‍റ്റോസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അടുത്തിടെ അനാവരണം ചെയ്ത പുതിയ ലോഗോ നല്‍കിയതുകൂടാതെ പുതിയ ഫീച്ചറുകളും മറ്റും നല്‍കി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളും പരിഷ്‌കരിച്ചു.

Advertisment

publive-image

ആകെ പതിനേഴ് പുതിയ മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇവയില്‍ പല ഫീച്ചറുകളും സെഗ്‌മെന്റില്‍ ഇതാദ്യമാണ്. 9.95 ലക്ഷം രൂപയിലാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റ് ഒഴിവാക്കി. പകരം എച്ച്ടികെ പ്ലസ് ഐഎംടി 1.5 പെട്രോള്‍, ജിടിഎക്‌സ് (ഒ) 6എംടി 1.4 ടര്‍ബോ ജിഡിഐ പെട്രോള്‍ എന്നീ രണ്ട്

വേരിയന്റുകള്‍ പുതുതായി അവതരിപ്പിച്ചു. നിലവിലെ താഴ്ന്ന, മധ്യ വേരിയന്റുകളില്‍ ഉയര്‍ന്ന

വേരിയന്റുകളിലെ ഫീച്ചറുകള്‍ നല്‍കി. എച്ച്ടിഎക്‌സ് പ്ലസ് വേരിയന്റില്‍ ജെന്റില്‍ ബ്രൗണ്‍

ലെതററ്റ് സീറ്റുകള്‍ നല്‍കി. കറുപ്പിലും ഇളം തവിട്ടുനിറത്തിലുമുള്ള സ്‌പോര്‍ട്‌സ് ലെതററ്റ്

സീറ്റുകള്‍ ജിടിഎക്‌സ് (ഒ) വേരിയന്റിന് ലഭിച്ചു. ജിടിഎക്‌സ് പ്ലസ് വകഭേദത്തിന്റെ 7 ഡിസിടി,

എടി വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കി.

വയര്‍ലെസ് ഫോണ്‍ പ്രൊജക്ഷന്‍ സാധ്യമാകുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ്

സിസ്റ്റമാണ് എച്ച്ടികെ വേരിയന്റിലെ ഏക മാറ്റം. എച്ച്ടികെ വേരിയന്റിലെ എല്ലാ ഫീച്ചറുകളും

കൂടാതെ എച്ച്ടികെ പ്ലസ് വേരിയന്റില്‍ പുതുതായി കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി. ഇളം

തവിട്ടുനിറത്തില്‍ ഫാബ്രിക് സീറ്റുകള്‍ (ഐഎംടി വേരിയന്റ്), റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്

സവിശേഷതയോടെ സ്മാര്‍ട്ട് കീ, എല്‍ഇഡി റൂഫ് ലാംപ് സഹിതം സണ്‍റൂഫ് (ഐഎംടി വേരിയന്റ്),

സില്‍വര്‍ ഗാര്‍ണിഷ് നല്‍കിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ (ഐഎംടി വേരിയന്റ്) എന്നിവ എച്ച്ടികെ പ്ലസ് വേരിയന്റിലെ പുതിയ ഫീച്ചറുകളാണ്.

വൈറസ്, ബാക്റ്റീരിയ സുരക്ഷാവലയത്തോടെ എയര്‍ പ്യുരിഫൈര്‍, എഐ വോയ്‌സ് കമാന്‍ഡുകള്‍ (സണ്‍റൂഫ് തുറക്കുക, അടയ്ക്കുക, ഡ്രൈവര്‍ സൈഡ് വിന്‍ഡോ, വിന്‍ഡ് ഡിറക്ഷന്‍ കണ്‍ട്രോള്‍, ഡീഫ്രോസ്റ്റര്‍ കണ്‍ട്രോള്‍, എയര്‍ ഇന്‍ടേക്ക് കണ്‍ട്രോള്‍), ഒടിഎ മാപ്പ് അപ്‌ഡേറ്റുകള്‍, ബ്രേക്ക് അസിസ്റ്റ്,  ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ് എന്നിവയാണ് എച്ച്ടിഎക്‌സ് വേരിയന്റിലെ പ്രധാന ഫീച്ചറുകള്‍.

എസ്‌യുവിയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്

പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും പരമാവധി

ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, സിവിടി, പുതുതായി ഐഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍

ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 113 ബിഎച്ച്പി

കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് എന്നിവയാണ്

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.4 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിന്‍ പരമാവധി പുറത്തെടുക്കുന്നത്  138 ബിഎച്ച്പി കരുത്തും 242 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിസിടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ

മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്.

പരിഷ്‍കരിച്ച സെൽറ്റോസിനെ 2020 ജൂണിലാണ് കിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് ട്രിം ലെവലുകളിലുമായി 16 വേരിയന്റുകളുണ്ട് വാഹനത്തിന്. സെൽറ്റോസ് എസ്‌യുവിക്കുള്ള മോഡൽ ഇയർ പുതുക്കലിന്റെ ഭാഗമായി കിയ ശ്രേണിയിലുടനീളം 10 പുതിയ സവിശേഷതകൾ ചേർത്തിരുന്നു. ഇന്ത്യൻ കാർ വിപണിയിലെ ഡി-സെഗ്‌മെന്റിലെ നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ, റെനോ കാപ്ച്ചർ , ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവരുടെ നേരിട്ടുള്ള എതിരാളിയാണ്കിയ സെൽറ്റോസ്.

KIYO LAUNCH
Advertisment