ദുബായിൽ കുടുങ്ങിയ ഇന്ത്യക്കാരെ കുവൈത്തിൽ എത്തിക്കാൻ നടപടി വേണം - കെകെഎംഎ

New Update

publive-image

ദുബായ്:കുവൈത്തിലേക് പോകുന്നതിനായി ദുബായിൽ എത്തിയശേഷം, ദുബായ് കുവൈറ്റ് റൂട്ടിൽ വിമാന സെർവിസിന്റെ അപര്യാപ്‌തത, കനത്ത വിമാന ടിക്കറ് നിരക്ക് എന്നീ കാരണങ്ങളാൽ കുവൈത്തിലേക്കുള്ള തുടർയാത്ര സാധ്യമാവാതെ ദുബായിൽ തങ്ങുന്ന ഇന്ത്യക്കാരെ സഹായിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെകെഎംഎ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു .

Advertisment

ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക് നേരിട്ട് വിമാനസർവ്വീസിന് ഇതുവരെയായും കുവൈത്ത്‌ അനുമതി നൽകിയിട്ടില്ല. അതേസമയം ദുബായ് പോലെ ഇതര രാജ്യങ്ങളിൽ 14 ദിവസത്തെ കൊറന്റൈൻ പൂർത്തീകരിച്ചാൽ കുവൈത്തിലേക് വരാൻ തടസ്സമില്ല.

മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ ഇതിനകം ഈ വഴി സ്വീകരിച്ചു കുവൈത്തിൽ എത്തീട്ടിയിട്ടുണ്ട്. എന്നാൽ നൂറുകണക്കിനാളുകൾ ഇപ്രകാരം കുവൈത്തിലേക് വരാൻ ദുബായിയെ ഇടത്താവളമാക്കിയതോടെ വിമാനകമ്പനികൾ ടിക്കറ്റ് നിരക് മൂന്നും നാലും ഇരട്ടിയാക്കി വർധിപ്പിച്ചതോടെ യാത്രക്കാർ വെട്ടിലാവുകയായിരുന്നു.

80 മുതൽ 100 വരെ ഉണ്ടായിരുന്ന ടിക്കറ്റിനു ഇപ്പോൾ 300 ദിനാർ വരെ നിരക്കുണ്ട്. ഇതിനോടകം ദുബായിൽ എത്തിച്ചേർന്ന ഭൂരിഭാഗത്തിനും ഇത്രയും പണം കയ്യിലില്ല, ഈ തുക ഭാരിച്ചതുമാണ്. അതോടൊപ്പംതന്നെ വിമാനസര്‍വ്വീസുകളുടെ എണ്ണംകുറച്ചതും പ്രതിസന്ധി കടുപ്പിച്ചു.

ഈ സാഹചര്യത്തിൽ ഇന്ത്യൻ അധികൃതർ ഇടപെട്ടു പ്രത്യേക വിമാന സെർവീസുകൾ ഏർപ്പാടാക്കിയാൽ മാത്രമേ ദുബൈയിൽ കുടുങ്ങിയവർക്കു കുവൈത്തിൽ എത്തുവാൻ കഴിയൂ. അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് കെകെഎംഎ ആവശ്യപ്പെട്ടു. അതോടൊപ്പം സാമൂഹ്യ സംഘടനകൾക്കു ഫ്ലൈറ്റ് ചാർട്ടർ ചെയ്യുവാനുള്ള അനുമതിയും ലഭ്യമാക്കാൻ അധികൃതർ ഇടപെടണം .

Dubai news
Advertisment