/sathyam/media/post_attachments/Ct2pJLzObRHhofoexwua.jpg)
ഒറ്റപ്പാലം: പലതുള്ളി പെരുവള്ളം എന്ന പഴഞ്ചൊല്ലിനെ പ്രാവർത്തികമാക്കിയിരിക്കുകയാണ് ഒറ്റപ്പാലത്തെ KL-51 എന്ന വാട്സാപ്പ് കൂട്ടായ്മ.
കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് പാവപ്പെട്ടവരുടെ ജീവിതത്തിൽ വിശപ്പിന്റെ കാഠിന്യം കൂട്ടിയ സമയത്ത് ഒറ്റപ്പാലത്തെ വിശക്കുന്ന വയറുകൾക്ക് ഭക്ഷണം എത്തിക്കാൻ മുന്നിൽ നിന്ന ഒറ്റപ്പാലം മുൻസിപ്പാലിറ്റി കമ്മ്യൂണിറ്റി അടുക്കളയിലേക്കും, പ്രിയദർശിനി ചാരിറ്റബ്ൾ സൊസൈറ്റിയുടെ സാമൂഹിക അടക്കളയിലേക്കും തങ്ങൾക്ക് കഴിയുന്ന രീതിയിൽ തുക സമാഹരിച്ചു കൊണ്ട് പാവപ്പെട്ട അർഹരായ ആളുകളുടെ വിശപ്പടക്കാൻ മുൻകൈ എടുത്ത് സ്വരൂപിച്ച ഫണ്ട് കൊണ്ട് രണ്ട് കിച്ചനിലേക്കും പച്ചക്കറി മുതൽ പലചരക്കു സാധനങ്ങൾ വരെ എത്തിച്ചു നൽകി കെഎല്‍ - 51 എന്ന വാട്സാപ്പ് ഗ്രൂപ്പ്.
/sathyam/media/post_attachments/ETPXgJPjc5O6GF9z5Bs7.jpg)
പ്രവാസലോകത്തിരുന്നുകൊണ്ട് ഈ സൽകർമത്തിന് ചുക്കാൻ പിടിച്ച ഗ്രൂപ്പ് അഡ്മിൻമാരായ മുത്തു ഖത്തർ, ഫവാസ് ഖത്തർ എന്നിവരും, KL-51 ഗ്രൂപ്പിന്റെ പ്രതിനിധികളുടെ സാനിധ്യത്തിൽ ഗ്രൂപ്പ് അഡ്മിൻമാരായ അയൂബ് വിഡിയോഗ്രഫി, ഹബീദ് കുമ്പരംകുന്നു എന്നിവർ ചേർന്നു കൈമാറി