കേരള കോൺഗ്രസ്‌ (എം) ഇലഞ്ഞി മണ്ഡലം കെ എം മാണി കാരുണ്യ പദ്ധതി പ്രകാരം കുമ്പളങ്ങിയിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ അയച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, June 10, 2021

ഇലഞ്ഞി: കേരള കോൺഗ്രസ്‌ (എം) ഇലഞ്ഞി മണ്ഡലം കെ. എം. മാണി കാരുണ്യ പദ്ധതിയിൽപെടുത്തി വീണ്ടും കടലോര മക്കൾക്കു കാരുണ്യ കരസ്പർശമാകുന്നു. ഇത്തവണ കുമ്പളങ്ങി ഗ്രാമത്തിലേക്കാണ് നിത്യോപയോഗസാധനങ്ങൾ കയറ്റി അയച്ചത്.

കുമ്പളങ്ങി അഴീക്കകം ഹോളി മേരീസ് പള്ളി വികാരി ഫാദർ ആന്റണി രാജു മണ്ടോത്തുപറമ്പ്, കുമ്പളങ്ങി പഞ്ചായത്ത്‌ അംഗം അഡ്വക്കേറ്റ് മേരി ഹർഷയും ആവശ്യപ്പെട്ടതനുസരിച്ച് ഇലഞ്ഞിയിലെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽനിന്നും സ്വരൂപിച്ച കപ്പ, തേങ്ങ, വാഴക്കുല, ചക്ക എന്നിവയാണ് കയറ്റി അയച്ചത്.

മണ്ഡലം പ്രസിഡന്റ്‌ ജോയി കുളത്തിങ്കലും, ബ്ലോക്ക്‌ മെമ്പർ ഡോജിൻ ജോണും ചേർന്ന് നിത്യോപയോഗസാധനങ്ങൾ കുമ്പളങ്ങി അഴീക്കകം ഹോളി മേരീസ് പള്ളി വികാരി ഫാദർ ആന്റണി രാജു മണ്ടോത്തുപറ മ്പിനും, മെമ്പർ മേരി ഹർഷക്കും കൈമാറി.

വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ടോമി. കെ. തോമസ് ഉദ്ഘാടനം ചെയ്തു. സിബി അരഞ്ഞാണി, ജോയി മാണി, അപ്പച്ചൻ ഇഞ്ചിപറമ്പിൽ, ജോബി കുളത്തിങ്കൽ, ബിജു മുട്ടപ്പിള്ളി, സാജു ചെന്നാടൻ,റെജി മാന്നാച്ചി, ജോസ് പാറേക്കാട്ട്, ബിനോയ്‌ വർഗീസ്, സിബി ആനക്കുഴി, തോമസ് എർത്തയിൽ, ബേബി കൊച്ചുകുളത്തിങ്കൽ, അഡ്വക്കേറ്റ് ഇ.ജി. ജോർഡൻ പള്ളി കമ്മിറ്റി അംഗങ്ങളായ സോണി ആലുംകൽ, ഷൈജൻ വള്ളോംപറമ്പ്, നിബിൻ കോലോത്ത് എന്നിവരും പങ്കെടുത്തു.

×