ദമാം : കെ എം മാണിയെന്ന പകരക്കാരനില്ലാത്ത അമരക്കാരൻ യാത്രയാകുമ്പോൾ , കേരള രാഷ്ട്രീയത്തിന് അത് നികത്താനാകാത്ത നഷ്ടമെന്ന് ഒഐസിസി ദമാം കോട്ടയം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു . കേരള നിയമസഭയിൽ അരനൂറ്റാണ്ടിലേറെക്കാലം ഒരൊറ്റ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു പാലായുടെയും ഒപ്പം കോട്ടയത്തി ന്റെയും പേര് കേരള ചരിത്രത്തിൽ എഴുതിച്ചേർത്ത രാഷ്ട്രീയ വിസ്മയമായിരുന്നു അദ്ദേഹം .
കേരളാ കോൺഗ്രസിന് ഒരു ജനകീയ മുഖം നൽകി , കർഷകോന്നമനത്തിനും തൊഴിലാ ളിവർഗ്ഗ ക്ഷേമത്തിനായി പോരാടിയ , മികച്ച ഭരണകർത്താവും , രാഷ്ട്രതന്ത്രജ്ഞനു മായി രുന്നു കെ എം മാണിയെന്ന് ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി അനുശോചന കുറി പ്പിൽ അഭിപ്രായപ്പെട്ടു . അദ്ദേഹത്തിന്റെ വിയോഗത്താൽ ഉണ്ടായ തീരാ ദുഃഖ ത്തിൽ ,കുടുംബ ത്തിന്റെയും ,പാർട്ടിയുടെയും ഒപ്പം ചേരുന്നതായും ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനു പുരുഷോത്തമനും ജനറൽ സെക്രട്ടറി ഡെന്നീസ് ഡൊമിനിക്കും അനുശോചനക്കുറിപ്പിൽ പറഞ്ഞു . .