New Update
റിയാദ്: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണിയുടെ നിര്യാ ണത്തില്‍ റിയാദ് കേളി അനുശോചിച്ചു.54 വര്‍ഷം എം.എല്‍.എയായ മാണി നാലുതവണ ധനമന്ത്രിയായും, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായും രണ്ടുതവണ ആഭ്യന്ത രമന്ത്രി യുമായി പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗമായിട്ടുണ്ട്.അധ്വാനവർഗ സിദ്ധാന്തമെന്ന പേരി ൽ അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ വളരെയധികം ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.
Advertisment
ഉന്നതനായ രാഷ്ട്രീയ നേതാവ്, പാർലമെന്റേറിയൻ, ഭരണാധികാരി, വാഗ്മി തുടങ്ങിയ നിലകളിലെല്ലാം കേരള രാഷ്ട്രീയത്തിൽ ദീർഘകാലം പ്രവർത്തിച്ച കെ എം മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല,രാഷ്ട്രീയകേരളത്തിന്നാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയതെന്ന് കേളി സെക്രട്ടറിയേറ്റ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.