കെ എം മാണിയുടെ നിര്യാണം, ലോക ജനാധിപത്യത്തിന് തീരാ നഷ്ടം: ജിദ്ദ ഒ ഐ സി സി

New Update

ജിദ്ദ: കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവും, പാലാ എന്ന പ്രദേശത്തെ തന്റേതാക്കി മാറ്റി ഒരു ജനതയെ കൊണ്ട് നടന്ന അതുല്യ വ്യക്തിത്വവുമായിരുന്ന കെ എം മാണിയുടെ നിര്യാണത്തിൽ ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ലോക ജനാധിപത്യത്തിനു സമാനതകൾ ഇല്ലാത്ത സംഭാനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം മതേതര - ജനാധിപത്യ ശക്തികൾക്ക് തീരാനഷ്ടമാണ് ഉണ്ടാകിയത്.

Advertisment

publive-image

യു ഡി എഫ് ന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രെസ്സിനു വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. 53 വര്ഷം എം എൽ എ യായി, ഒരേ മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹം, 13 തവണ കേരളം ബജറ്റ് അവതരിപ്പിച്ചു, ഇങ്ങിനെ സമാനതകൾ ഇല്ലാത്ത നിരവധി നേട്ടങ്ങൾക്കു ഉടമയായ അദേഹത്താമെന്നു അനുശോചന സന്ദേശത്തിൽ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. സ്ഥാപക നേതാവ് കെ എം മാണിയുടെ വിയോഗം മൂലമുണ്ടായ ദുഃഖത്തിൽ കേരള കോൺഗ്രസ് പ്രവർത്തകരുടെയും കുടുംബത്തിന്റെയും കൂടെ പങ്കു ചേരുന്നതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment