ജിദ്ദ: കേരള രാഷ്ട്രീയത്തിലെ അതി കായകൻ, ഐക്യ ജനാധിപത്യ മുന്നണി ശിൽപിമാരിൽ പ്രമുഖൻ , ഏറ്റവും കൂടുതൽ പ്രാവശ്യം നിയമസഭ അംഗം , കൂടുതൽ കാലം മന്ത്രി പദം കൈകാര്യം ചെയ്ത സാമാജികൻ എന്നീ റെക്കോർഡുകളുടെ രാഷ്ട്രീയ ആചാര്യൻ എന്ന തിലുപരി മുസ്ലിം ലീഗ് പ്രസ്ഥാനത്തോടും നേതാക്കളോടും അടുത്ത സുഹൃത്ത് ബന്ധം പുല ർത്തിയിരുന്ന ശ്രീ . കെ.എം.മാണി യുടെ നിര്യാണത്തിൽ ജിദ്ദ സെൻട്രൽ കെ.എം. സി.സി. ഭാരവാഹിയോഗം അനുശോചനം രേഖപ്പെടുത്തി .
അദ്ദേഹത്തിൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിനു പൊതുവെയും ഐക്യ ജനാധിപത്യ മുന്നണിക്കും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും യോഗം അഭിപ്രായ പ്പെട്ടു. പാളയാട്ട് അഹമ്മദ് , അരിമ്പ്ര അബൂബക്കർ, നിസാം മമ്പാട് , റസാഖ് മാസ്റ്റർ , ലത്തീഫ് മുസ്ലിയാരങ്ങാടി , ഇസ്മായിൽ മുണ്ടക്കുളം , ഇസ്ഹാഖ് പൂണ്ടോളി , നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം , സി.സി കരീം , പി.സി.എ റഹ്മാൻ ഇണ്ണി , ഷൌക്കത്ത് ഞാറക്കോടൻ , എ.കെ.ബാവ പങ്കെടുത്തു.