/sathyam/media/post_attachments/QNgTMV8HboLXTtUQzcQA.jpg)
എലിക്കുളം: കെ.എം മാണി കർഷകരുടെയും കർഷക തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശനങ്ങൾ മനസിലാക്കി അതിന് പ്രതിവിധി ഉണ്ടാക്കുന്ന ജനകീയ നേതാവാണന്നും ആയതിനാൽ ജന മനസുകളിൽ എന്നും ജീവിക്കുന്ന ജനകീയ നേതാവാണ് കെ.എം.മാണി എന്ന് പ്രൊഫ. എം.കെ രാധാകൃഷ്ണൻ. കെ.എം മാണി സ്മൃതി സംഗമം എലിക്കുളത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തോമസുകുട്ടി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് ഓലിക്കൽ, ജോസഫ് എം കള്ളിവയലിൽ, സജീവ് പള്ളത്ത്, വാസൻ കുറുമാക്കൽ, സെബാസ്റ്റ്യൻ പേഴും തോട്ടം, ജോസ് കെ.മാണി, സാജൻ തൊടുക, ജൂബിച്ചൻ ആനിത്തോട്ടം, ജോണി പനച്ചിക്കൽ, സെൽ വിവിൽ സൺ, ലോപ്പസ് മാത്യു, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഫിലിപ്പ് കുഴികുളം, ബെറ്റി റോയി, പെണ്ണമ്മ ടീച്ചർ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയി, മനോജ് മറ്റമുണ്ടയിൽ, ആൽബിൻ പേണ്ടാനം, സോണി തെക്കേൽ, ജോസ് കല്ലങ്കാവുങ്കൽ, ജോസി ബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മാണി സാറിനോടപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളെ ജോസ് കെ മാണി ആദരിച്ചു.