കെ. എം.മാണി സ്മൃതി സംഗമം പാറത്തോട് പെൻഷൻ ഭവനിൽ മോൺ റവ. ഡോ. ജോർജ്ജ് ആലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.
മുണ്ടക്കയം: നിയമസഭയിൽ തോൽക്കാത്ത സാമാജികനും രാഷ്ട്രീയജീവിത്തിൽ റിക്കാർഡുകൾ സൃഷ്ടിക്കുകയും മനോഹരമായി എക്കാലവും ജനങ്ങളോടൊപ്പം സഞ്ചരിക്കുകയും ജനമനസ്സുകളിൽ നിലനിൽക്കുകയും ചെയ്യുന്ന അനശ്വര വ്യക്തിത്വമായ കെ.എം. മാണിയുടെ 88-ാം ജന്മദിനം ഹൃദയത്തിൽ മാണി സാർ സ്മൃതി സംഗമം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലുംനടത്തി.
കെ.എം.മാണി ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ പാറത്തോട് പെൻഷൻ ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർ കെ.എം. മാണിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാഞ്ജലി നടത്തി. പാറത്തോട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻറ് കെ. ജെ. തോമസ് കട്ടയ്ക്കലിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനം പൊടിമറ്റം സെൻറ് മേരീസ് പള്ളി വികാരി മോൺ റവ. ഡോ. ജോർജ്ജ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.
പാറത്തോട് ജമാ അത്ത് ചീഫ് ഇമാം ജനാബ് അർഷദ് മൗലവി അൽഖാസിമി മുഖ്യപ്രഭാഷണവും ഇടചോറ്റി സരസ്വതിക്ഷേത്രം മുഖ്യ കാര്യദർശി സാബു സ്വാമി അനുഗ്രഹപ്രഭാഷണവും നടത്തി.
കേരളാ കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗങ്ങളായ ജോർജ്ജുകുട്ടി അഗസ്തി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡൻറ് ജോണിക്കുട്ടി മഠത്തിനകം, വ്യാപാരി വ്യവസായി പ്രസിഡൻറ് കെ. എ അബ്ദുൾ അസീസ്, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ ഡയസ് കോക്കാട്ട്, സോഫി ജോസഫ്, കെ.എസ്.സി.(എം) നിയോജകണ്ഡലം പ്രസിഡൻറ് തോമസ് ചെമ്മരപ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, മോഹനൻ റ്റി.ജെ.പഞ്ചായത്തംഗങ്ങളായ സുജീലൻ കെ.പി., ജിജിമോൾ കെ.എസ്. വനിതാകോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻറ് ഡോളി ഡോമിനിക്, സാംസ്കാരികവേദി ജില്ലാ പ്രസിഡൻറ് ബാബു റ്റി. ജോൺ ബാങ്ക് ഭരണസമിതിയംഗങ്ങളായ പ്രിൻസ് വെട്ടത്ത്, സിജോ മോളോപ്പറമ്പിൽ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
പാറത്തോട് പഞ്ചായത്തിലെ പാറത്തോട്, ചോറ്റി, ചിറ്റടി, പാലപ്ര എന്നിവിടങ്ങളിൽ കൊടിമരങ്ങളിൽ കെ.എം.മാണിയുടെ ഛായാചിത്രങ്ങൾ സ്ഥാപിക്കുകയും ഇരുവർണ്ണക്കൊടികൾ ഉയർത്തുകയും ചെയ്തു.
മുണ്ടക്കയം ബസ്സ്റ്റാൻറ് പരിസരത്ത് നടന്ന സ്മൃതിസംഗമം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ഡി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് എസ്.എൻ.ഡി. യൂണിയൻ പ്രസിഡൻറ് ബാബു ഇടയാടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
കെ.എം.മാണിയുടെ കുടുംബസുഹൃത്ത് ഡോ. മാത്യു ജോസ് വയലിൽ അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മമറ്റിയംഗങ്ങളായ ജോർജ്ജുകുട്ടി അഗസ്തി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാകമ്മറ്റിയംഗം തങ്കച്ചൻ കാരയ്ക്കാട്ട്, വനിതാകോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് മോളി ദേവസ്യാ, ചാക്കോ തുണിയംപ്രയിൽ, അനിയാച്ചൻ മൈലപ്ര, ടോമി എബ്രാഹം, അജി വെട്ടുകല്ലാംകുഴി, അജേഷ്കുമാർ, ജോയി എബ്രാഹം, പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രസന്ന ഷിബു, പഞ്ചായത്തംഗങ്ങളായ ഷീല ഡോമിനിക്, ബിൻസി മാനുവൽ, സുലോചന സുരേഷ്, റേച്ചൽ കെ.ടി., ഷിജാ ഷാജി, സംസ്ക്കാരസമിതി ജില്ലാകമ്മറ്റിയംഗം മുണ്ടക്കയം ജയേഷ്, ടോമി കോഴിമല, തോമസ് മൂലേപ്പറമ്പിൽ, അപ്പച്ചൻ കുമ്പളന്താനം, ജോസഫ് വള്ളിപറമ്പിൽ, ടോമി ടി. ജോൺ, തങ്കച്ചൻ മുതലക്കുഴി എന്നിവർ പ്രസംഗിച്ചു.
എരുമേലി ചെമ്പകത്തുങ്കൽ ഓഡിറ്റോറിയത്തിൽ നടന്ന സ്മൃതിസംഗമം ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ തെക്കേക്കര മണ്ഡലത്തിൽ പ്രസിഡൻറ് ദേവസ്യാച്ചൻ വാണിയ്പ്പുരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടിക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ജോർജ്ജ് മാത്യു അത്തിയാലിൽ ക്ഷീരവികസനസംഘം പ്രസിഡൻറ് വി.വി. ജോസഫ് വട്ടോത്ത്, പുരോഗമന കലാസാഹിത്യവേദി സെക്രട്ടറി ബി. രാജപ്പൻ ഒഴാങ്കൽ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി കെ. സിജു, സി.പി. ഐ ലോക്കൽ സെക്രട്ടറി ദാസപ്പൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.സി. വർക്കി, ജനപക്ഷം മണ്ഡലം പ്രസിഡൻറ് സെബാസ്റ്റ്യൻ മാളിയേക്കൽ, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡൻറ് ജാൻസ് വലിയകുന്നേൽ, കർഷകയൂണിയൻ സംസ്ഥാനസെക്രട്ടറി ഇസഡ് ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി ഷാജി, റോയി വിളകുന്നേൽ, ഷോജി ആയലൂക്കുന്നേൽ, ജോസ് കോട്ടയിൽ, അലൻ വാണിയപ്പുര, അമൽ കോക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭൂമിക സെൻററിൽ നടന്ന അനുസ്മരണസമ്മേളനം ദ്രോണാചാര്യ കെ.പി. തോമസ് മാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോഷി മൂഴിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് കരിയാപുരയിടം , സംസ്ഥാനകമ്മറ്റിയംഗം പി.റ്റി. തോമസ് പുളിക്കൽ, നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് എം.കെ. നാസർ, കർഷകയൂണിയൻ നിയോജകമണ്ഡലം പ്രസിഡൻറ് എ.എസ്. ആൻറണി, സണ്ണി വാവലാങ്കൽ, റ്റോമി പുറപ്പുഴ, ജെയിംസ് ചാലക്കൻ എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ നിയോജകണ്ഡലത്തിൽ കെ.എം. മാണി ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ നടന്ന സ്മൃതിസംഗമം പരിപാടികൾക്ക് നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത്, തോമസുകുട്ടി മുതുപുന്നയ്ക്കൽ, ഡയസ് കോക്കാട്ട്, എ.കെ. നാസർ, സോജൻ ആലക്കുളം, അഡ്വ. ജസ്റ്റിൻ ജേക്കബ്, അഡ്വ. ജെയിംസ് വലിയവീട്ടിൽ, ജോസഫ് ജോർജ്ജ് വെള്ളൂക്കുന്നേൽ, ബിജി ജോർജ്ജ്, അബേഷ് അലോഷ്യസ്, മിനി സാവിയോ, അലോഷ്യസ് എബ്രാഹം, അൻസാരി പാലയംപറമ്പിൽ, പി.ജെ. സെബാസ്റ്റ്യൻ, സാബു കാലാപ്പറമ്പിൽ, ജോബി ജോബ് എന്നിവർ നേതൃത്വം നല്കി.
ഇന്ന് ഈരാറ്റുപേട്ട വ്യാപാരഭവനിലും തീക്കോയി ലേബർ ഇൻഡ്യാ സ്കൂളിലും ഹൃദയത്തിൽ മാണിസാർ സ്മൃതിസംഗമം നടത്തും.
സ്മൃതിസംഗമ വേദിയിൽ സജ്ജീകരിച്ചിരുന്ന മാണിയുടെ ഛായാചിത്രത്തിനു മുമ്പിൽ പാലാ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ ആദ്യം പുഷ്പാർച്ചന നടത്തി.
തുടർന്ന് ജോസ്.കെ.മാണി, ഡോ.എൻ.ജയരാജ് എം.എൽ.എ, റോഷി അഗസ്ത്യൻ എം.എൽ.എ, മുൻ എം.എൽ.എമാരായ സ്റ്റീഫൻ ജോർജ്, പി.എം മാത്യു / ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി 'നഗരസഭാ ചെയർമാൻ അന്റോ പടിഞ്ഞാറേക്കര ,ഹാജി മുഹമ്മദ് സക്കീർ ,ലോപ്പസ് മാത്യു, ജോസ് ടോം, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം' സഖറിയാസ് കുതിരവേലി / സെബാസ്ത്യൻ കുളത്തുങ്കൽ ,സാജൻ തൊടുക, ആ ബേഷ് അലോഷ്യസ്, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ തക ടിയേൽ, സിബി തോട്ടുപുറം, ചാലി പാലാ ജനപ്രതിനിധികൾ സാമുദായിക സാംസ്കാരിക നേതാക്കൾ എന്നിവരും പുഷ്പാർച്ചന നടത്തി;