കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

New Update

ജിദ്ദ: കേരള രാഷ്ട്രീയത്തിലെ അതി കായകനായ കെ.എം.മാണിയുടെ നിര്യാണത്തിൽ പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രോവിൻസു് കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

ഐക്യജനാധിപത്യ മുന്നണി ശിൽപികളിലൊരാൾ കൂടിയായ മാണിയുടെ വേർപാട് കേരള രാഷട്രീയത്തിനും വിശിഷ്യാ ഐക്യ ജനാധിപത്യ മുന്നണിക്കും തീരാ നഷ്ടമാണ്. ഏറ്റവും കൂടുതൽ പ്രാവശ്യം നിയമസഭ അംഗമായും കൂടുതൽ കാലം മന്ത്രി പദവും കൈകാര്യം ചെയ്ത മാണി നിയമസഭാചട്ടങ്ങളെ കുറിച്ചും ഭരണ ചുമതലകളെ കുറിച്ചും അഗാധ പാണ്ഡിത്യമുള്ള സാമാജികൻ കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗം മൂലം പാർട്ടിക്കും കുടുംബത്തിനുമുണ്ടായിട്ടുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായി പ്രവാസി നേതാക്കൾ അനുശോചന കുറിപ്പിൽ അറിയിച്ചു.

Advertisment