കെഎംസി ഹോസ്പിറ്റലിലെ ഇടുപ്പെല്ല്, കാല്‍മുട്ട് സന്ധി മാറ്റിവയ്ക്കല്‍ വിഭാഗത്തിന് ഒരു വയസ്സ്. ഇടുപ്പെല്ല്, കാല്‍മുട്ട് സന്ധി രോഗങ്ങള്‍ക്കുള്ള സമഗ്രമായ ചികിത്സ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമായി ഈ സ്ഥാപനം അംഗീകരിക്കപ്പെട്ടു...

New Update

publive-image

മംഗളുരു:കെഎംസി ഹോസ്പിറ്റലിലെ ഇടുപ്പെല്ല്, കാല്‍മുട്ട് സന്ധി മാറ്റിവയ്ക്കല്‍ വിഭാഗത്തിന് ഒരു വയസ്സ്. ശസ്ത്രക്രിയ ആവശ്യമായുള്ളതും സങ്കീര്‍ണമായ സന്ധി മാറ്റി വയ്ക്കല്‍ പോലുള്ള ശസ്ത്രക്രിയ ആവശ്യമായതുമായ ഇടുപ്പെല്ലും കാല്‍മുട്ടുമായും ബന്ധപ്പെട്ട എല്ലാ തരം രോഗങ്ങള്‍ക്കുമുള്ള ചികിത്സയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി ഈയൊരു വര്‍ഷം കൊണ്ട് മാറാന്‍ സാധിച്ചു.

Advertisment

ചികിത്സയിലെ നൂതനമായ മാര്‍ഗങ്ങള്‍ എല്ലായ്പ്പോഴും പ്രതീക്ഷ നല്‍കുന്നതാണ്. ഒരാള്‍ പുതിയ തരം ചികിത്സയെ കുറിച്ച് ഇന്‍റര്‍നെറ്റില്‍ തിരയുമ്പോള്‍ വിവിധ വിവരങ്ങള്‍ ലഭിക്കും. വളരെ കൃത്യമാണെന്ന് തോന്നിപ്പിക്കുമെങ്കിലും അവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ നൂതനത്വം മികച്ചതായിരിക്കുമ്പോഴും ആ ചികിത്സ സ്വീകരിക്കണമോയെന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്വം രോഗിക്കാണുള്ളത്. അതിനാല്‍ രോഗത്തെ കുറിച്ചുള്ള അറിവുകള്‍ രോഗിക്ക് പകര്‍ന്നു നല്‍കാനും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രീതികളുടെ അടിസ്ഥാനത്തില്‍ അവരുടെ തീരുമാനം എടുക്കാന്‍ അവരെ സഹായിക്കാനും മികവിന്‍റെ കേന്ദ്രം (സിഒഇ; സെന്‍റര്‍ ഓഫ് എക്സലന്‍സി) അത്യന്താപേക്ഷിതമാണ്.

publive-image

രോഗികള്‍ക്ക് ഉത്തമരീതിയിലുള്ള ചികിത്സ നല്‍കുമ്പോള്‍ അതിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ ശസ്ത്രക്രിയ ചികിത്സകളുടേയും എണ്ണമെടുത്താല്‍ ഇടുപ്പെല്ല്, കാല്‍മുട്ട് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങളില്‍ വരുമെന്ന് ഉദ്ഘാടന വേളയില്‍ ഇടുപ്പെല്ല്, കാല്‍മുട്ട് മാറ്റിവയ്ക്കല്‍ സര്‍ജനും ഓര്‍ത്തോപീഡിസ്റ്റും സ്പോര്‍ട്സ് പരിക്ക് വിദഗ്ദ്ധനുമായ കണ്‍സള്‍ട്ടന്‍റ് ഡോ യോഗേഷ് കാമത്ത് പറഞ്ഞു.

എന്നിരിക്കിലും, ലോകമെമ്പാടും മൂന്നില്‍ രണ്ട് സന്ധി മാറ്റിവയ്ക്കലുകളും നടത്തുന്നത് ജനറല്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍മാരാണെന്നും ഇടുപ്പെല്ല്, കാല്‍മുട്ട് സന്ധി ചികിത്സയില്‍ മാത്രമായി പ്രാവീണ്യം നേടിയവരല്ലെന്നും അദ്ദേഹം പറഞ്ഞു. "ഇടുപ്പെല്ല്, കാല്‍മുട്ട് സന്ധി ചികിത്സ നല്‍കുന്ന മാറ്റിവയ്ക്കല്‍ കേന്ദ്രങ്ങളും ആരോഗ്യ വിദഗ്ദ്ധരുടെ സംഘങ്ങളും ശുപാര്‍ശ ചെയ്യുമ്പോള്‍ നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ചികിത്സയില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയും." ഈ ചികിത്സയിലുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് അടക്കമുള്ള എല്ലാതരം ചികിത്സകളും നല്‍കാനുള്ള കഴിവ് ഇടുപ്പെല്ല്, കാല്‍മുട്ട് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് കഴിയുമെന്നും ഡോ യോഗേഷ് കാമത്ത് പറഞ്ഞു.

'മികവിന്‍റെ കേന്ദ്രമെന്ന' പ്രയോഗം എല്ലാ മേഖലകളിലും പ്രയോഗിക്കാമെന്ന് കെഎംസി ഹോസ്പിറ്റല്‍സ് ക്ലിനിക്കല്‍ സേവനങ്ങളുടെ മേഖലാ തലവനായ ഡോ ആനന്ദ് വേണുഗോപാല്‍ പറഞ്ഞു. "മെഡിക്കല്‍ സ്പെഷ്യലൈസേഷന്‍റെ കാര്യമെടുക്കുമ്പോള്‍ പ്രത്യേക ചികിത്സ രീതികള്‍ അല്ലെങ്കില്‍ രോഗികള്‍ക്ക് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ചികിത്സകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ലോകമെമ്പാടുമുള്ള മറ്റു സമാനമായ ചികിത്സാ സൗകര്യങ്ങള്‍ക്ക് വഴികാട്ടുന്ന മാതൃകയായി മാറും.

ശസ്ത്രക്രിയക്ക് ശേഷം നല്ല രീതിയിലുള്ള ജീവിതം നയിക്കുന്നതിന് പ്രാപ്തമാക്കാന്‍ ആസൂത്രിതമായ ശസ്ത്രക്രിയയ്ക്ക് കഴിയുമെന്നതാണ് ഇതിന്‍റെ അടിസ്ഥാന ലക്ഷ്യം. ഒരു സമഗ്രമായ മുന്‍നിര ചികിത്സാകേന്ദ്രത്തില്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഇല്ലാതാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. കൂടാതെ, 'പ്രകടന സൂചികകളായി' ഞങ്ങളുടെ സ്ഥിരതയാര്‍ന്ന മികവുറ്റ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സമാനമായി, ശാസ്ത്രീയമായി പരീക്ഷിച്ചതും അന്താരാഷ്ട്ര നിലവാരത്തില്‍ അംഗീകരിക്കപ്പെട്ടതുമായ ചില നൂതന ചികിത്സാരീതികള്‍ ഞങ്ങളുടെ പക്കലുണ്ട്," അദ്ദേഹം അഭിപ്രായപ്പെട്ടു.

kmc hospital
Advertisment