മംഗലുരു കെഎംസി ആശുപത്രിയില്‍ സങ്കീര്‍ണ ഇടുപ്പു ശസ്ത്രക്രിയ വിജയം

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, August 20, 2020

മംഗലുരു: കോവിഡ് പ്രതിസന്ധിക്കിടെ മംഗലുരു കെഎംസി ഹോസ്പിറ്റലില്‍ സങ്കീര്‍ണമായ ഇടുപ്പു മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. നാടക നടന്‍ മഞ്ജുനാഥ് ആണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്.

ഒരു വീഴ്ചയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നേരത്തെ ഇടുപ്പു ശസ്ത്രക്രിയയ്ക്കു വിധേയനായ മഞ്ജുനാഥിന് മാസങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ണമായും സുഖപ്പെട്ടിരുന്നില്ല.

അണുബാധകൂടി ഉണ്ടായതോടെ ആരോഗ്യനില വഷളായി വന്നതോടെയാണ് കെഎംസി ഹോസ്പിറ്റലിലെത്തിയത്. ഇവിടെ വിവിധ സ്‌പെഷ്യലിസ്റ്റുകളുടെ സഹായത്തോടെ ഡോ. യോഗീഷ് ഡി കാമത്ത് ആണ് ഇടുപ്പു മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്.

×