റാക്ക /അല്‍കോബാര്‍ :ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ശ്രദ്ദേയമായ വിജയം നേടിയ ഇന്ത്യന്‍ സ്കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയായ അഹമദ് അബ്ദുല്‍ ജബ്ബാറിനെ റാക്ക ഏരിയാ കെ.എം.സി.സി അനുമോദിച്ചു.
/sathyam/media/post_attachments/8vO7Vv1zvsFDTWr451u1.jpg)
സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയായി പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ അഹമദ് മികച്ച കഠിനാധ്വാനത്തിലൂടെ ജനറല്‍ വിഭാഗ ത്തില്‍ നേടിയ വിജയം പ്രശംസനാർഹമാണെന്ന് അനുമോദന ചടങ്ങില്‍ സംസാരിച്ച കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ആശംസിച്ചു.
ഇക്ബാല്‍ ആനമങ്ങാടിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഹമ്മദിനുള്ള റാക്ക കെഎംസിസിയുടെ ഉപഹാരം സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ കൂലെരി സമ്മാനിച്ചു.ഖാദി മുഹമ്മദ്,മരക്കാര്‍ കുട്ടി ഹാജി, കുഞ്ഞി മുഹ മ്മദ് കടവനാട്,സിറാജ് ആലുവ,നജീബ് ചീക്കിലോട്,സിദ്ധീഖ് പാണ്ടികശാല,മുസ്തഫാ കമാല്‍ കോതമംഗലം, മുനീര്‍ നന്തി, ഹബീബ് പൊയില്‍തൊടി,മുഹമ്മദ് പുതുക്കുടി,അബ്ദുല്‍ ജബ്ബാര്‍ വിദ്യാനഗര്‍,ഷാനവാസ് ബേപ്പൂര്‍,എന്നിവര്‍ സംസാരിച്ചു കലാം മീഞ്ചന്ത സ്വാഗതവും മജീദ് ചുങ്കം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us