കെ.എം.സി.സി “സ്നേഹാർദ്രം”- ക്യാൻസർ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Tuesday, November 19, 2019

ദമ്മാം: സമൂഹം ജീവിത ക്രമത്തിൽ വരുത്തിയ മാറ്റങ്ങളും, രോഗത്തെ സംബന്ധിച്ചുള്ള അബദ്ധധാരണകളുമാണ് ക്യാൻസറിനെ മഹാമാരിയാക്കി വളർത്തിയതെന്ന് രാജ്യാന്തര പ്രശസ്ഥനായ അർബുദ രോഗ വിദഗ്ധൻ ഡോക്ടർ വി.പി ഗംഗാധരൻ. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി, അൽമുന സ്കൂളിന്റെയും, സഫ മെഡിക്കൽ സെന്ററിന്റയും, സഹകരണത്തോടെ ദമ്മാം-ക്രിസ്റ്റൽ ഹാളിൽ വെച്ച് നടത്തിയ ‘ക്യാൻസറിനെ അറിയുക – ക്യാൻസറിനെ ഇല്ലാതാക്കുക ” – എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ‘സ്നേഹാർദ്രം,- പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

മലയാളി സാമ്പാറിനെയും, അവിയലിനെയും, പോലുള്ള നമ്മുടെ പാരമ്പര്യ ഭക്ഷണ വിഭവങ്ങളെ ത്യജിച്ച് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് പിന്നാലെ പോയതും, പുകവലി, മദ്യപാനം പോലുള്ള സാമൂഹിക തിന്മകളുടെ വ്യാപനവും, രാസ-പരിസ്ഥിതി മലിനീക രണങ്ങളുമെല്ലാം ക്യാൻസർ രോഗത്തിന്റെ വളർച്ചയേയും, വ്യാപനത്തേയും പടർത്തിയ  ഘടകങ്ങളാണ്. എന്നാൽ ക്യാൻസർ ചികിത്സാ രംഗത്തെ അഭൂത പൂർവ്വ മായ വളർച്ചയെ ഉപയോഗപ്പെടുത്തി രോഗം അറിഞ്ഞുള്ള ചികിത്സ വഴിയും, കൃത്യമായ ബോധവൽക്കരങ്ങളിലൂടെയും , പാരമ്പര്യ ജീവിതക്രമങ്ങളിലേക്കുള്ള തിരിച്ച് പോക്ക് വഴിയും, ഈ മഹാരോഗത്തിന്റെ വ്യാപനത്തെ തടയാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽമുന സ്കൂൾ മാനേജിംഗ് ഡയരക്ടർ ഡോ.ടി.പി മുഹമ്മദ് ഉൽഘാടനം ചെയ്ത ചടങ്ങിൽ കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ആശംസകളർപ്പിച്ചു. ഖാദർ ചെങ്കള, മുഹമ്മദ് കുട്ടി കോഡൂർ എന്നിവർ ചേർന്ന് ഡോ: വി.പി.ഗംഗാധരനുള്ള ഉപഹാരം കൈമാറി. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-ജീവകാരുണ്യ പ്രവർത്തന രംഗത്തെ സമഗ്ര സേവനങ്ങൾക്ക് സാമൂഹിക പ്രവർത്ത കരായ നാസ് വക്കം, ഷാജി മതിലകം, കബീർ കൊണ്ടോട്ടി, സിറാജ് പുറക്കാട്, ഷാജി വയനാട് , മഞ്ജു മണിക്കുട്ടൻ, എന്നിവർക്കും, ദമ്മാം- നൻമ അദാലത്ത് കൂട്ടായ്മക്കും ഉള്ള ഉപഹാരങ്ങൾ ഡോ. വി.പി ഗംഗാധരൻ കൈമാറി.

കെ.എം.സി.സിക്ക് കീഴിൽ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ ജീവകാരുണ്യ – -സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായ പതിനഞ്ചോളം സന്നദ്ധ പ്രവർത്തകരെ സദസ്സിന് പരിചയപ്പെടുത്തി. കുടുംബിനികളും, കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി അംഗങ്ങളായ യു.എ. റഹീം, സക്കീർ അഹമ്മദ്, മാലിക് മഖ്ബൂൽ, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങങ്ങളായ പി.എം.നജീബ്, ബിജു കല്ലുമല, ജോൺ തോമസ്, ടി.പി.എം.ഫസൽ, നൗഷാദ് അകേലത്ത്, മമ്മു മാസ്റ്റർ, ജമാൽ വില്യാപ്പിള്ളി, നിഹാൽ അഹമ്മദ്, ആൽബിൻ ജോസഫ്, ഷഫീഖ് സി.കെ, ഷബീർ ചാത്തമംഗലം, നജീബ് എരഞ്ഞിക്കൽ, ഡി.വി.നൗഫൽ, പി.ബി അബ്ദുൽ ലത്തീഫ്,

അബ്ദുറഹ്മാൻ വടകര, ജാഫർ കൊണ്ടോട്ടി, അബ്ദുൽ മജീദ് കൊടുവള്ളി, സയ്യിദ് നവീദ് ഗനി, അബ്ദുൽ വാരിസ്, സഹീർ മിർസ ബാഗ്, സന്തോഷ് ഗോപ് നാരായണൻ, ഹസ്നൈൻ, പ്രവിശ്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, അഷ്റഫ് ആളത്ത്, ഹബീബ് ഏലംകുളം, പി.ടി. അലവി, സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ, തുടങ്ങിയവർ സംബന്ധിച്ചു.

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗ തവും, മാമുനിസാർ നന്ദിയും പറഞ്ഞു. ഫൈസൽ ഇരിക്കൂർ, ഡോണ അബി എന്നിവർ അവതാരകരായിരുന്നു. മാസ്റ്റർ ബിൻഷാദ് ഖിറാഅത്ത് നടത്തി. ഭാരവാഹികളായ സി.പി ഷെരീഫ്, ഖാദർ മാസ്റ്റർ, ഖാദി മുഹമ്മദ്, ഡോ: അബ്ദുസ്സലാം കണ്ണിയൻ, സിദ്ദീഖ് പാണ്ടികശാല, ടി.എം.ഹംസ, അസീസ് എരുവാട്ടി, ഹമീദ് വടകര, നൗഷാദ് തിരുവന ന്തപുരം, ഉസ്മാൻ ഒട്ടുമ്മൽ, സലീം പാണമ്പ്ര, സലീം അരീക്കാട്, തുടങ്ങിയവർ നേതൃത്വം നൽകി.

×