ദമ്മാം: ഇക്കഴിഞ്ഞ സി.ബി.എസ്.സി. പ്ലസ് ടു പരീക്ഷയില്‍ ദമ്മാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് കൊമേഴ്‌സ് വിഭാഗത്തില്‍ നിന്ന് എല്ലാ വിഷയത്തിലും ഉന്നത വിജയം കരസ്ഥമാക്കി സ്‌ക്കൂളിലെ മികച്ച പെര്‍ഫോമര്‍ കൂടിയായ ഫിറോസ് പള്ളിക്കരയെ ദമ്മാം എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു.
/sathyam/media/post_attachments/AD4TOuqsBznq9E00A4It.png)
ജില്ലാ കമ്മിറ്റി മൊമെന്റോ നല്‍കിയാണ് ആദരിച്ചത്. പ്രസിഡന്റ് മുസ്തഫ കമാല്‍ ആക്ടിംഗ് സെക്രട്ടറി സാദിക്ക് കാദര്‍ എന്നിവര്‍ ഫിറോസിന് നല്‍കി. ട്രഷറര്‍ ഷിബു കവലയില്‍, അല്‍കോ ബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ജൂബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് കുട്ടമശ്ശേരി, അഷറഫ് മണിക്കിണര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭക്ഷ്യ വിതരണ സ്ഥാപനമായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ദമ്മാമിലെ ചീഫ് എക്‌സികുട്ടീവ് കോതമംഗലം പല്ലാരിമംഗലം സ്വദേശി നിസാര്‍ പള്ളിക്കരയുടെയും വണ്ണപ്പുറം സ്വദേശിനി സുബൈദ ദമ്പതികളുടെ മകനാണ് വിജയിയായ ഫിറോസ്. കൊച്ചി രാജഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഉന്നത പഠനത്തിനായി നാട്ടിലേക്ക് തിരിക്കുന്ന ഫിറോസ് ജില്ലാ കെഎംസിസി നല്‍കിയ അനുമോദനത്തിന് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us