ടി.എം. ഹംസക്ക് കെഎംസിസി യാത്രയയപ്പ് നൽകി

New Update

ദമാം∙ മുപ്പതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന ടി.എം. ഹംസക്ക് കെഎംസിസി യാത്രയയപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പഴയകാല കെഎംസിസി നേതാക്കളിൽ ഒരാളായ ടിഎം ഹംസ കേന്ദ്രീകരിച്ചത് തീരദേശമായ ഖത്തീഫിലായിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം തൃക്കടീരി സ്വദേശയാണ്/

Advertisment

publive-image

കെഎംസിസി കിഴക്കൻ മേഖല കേന്ദ്രസമിതിയുടെ ഉപാധ്യക്ഷൻ, കാര്യദർശി, ഖത്തീഫ് സെൻട്രൽ കമ്മിറ്റി അധ്യക്ഷൻ, കാര്യദർശി പാലക്കാട് ജില്ല കമ്മിറ്റി സ്ഥാപക പ്രസിഡന്റ, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മിന്നഹംസ നാട്ടിൽ ബാങ്ക് ജീവനക്കാരിയാണ്. മക്കൾ: ഹസ്ന, ഹന്ന, ഹനീൻ. പാലക്കാട് ജില്ലാ കെഎംസിസി നൽകിയ യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ ജന സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ല മുസ്‌ലിം ലീഗ് അധ്യക്ഷൻ കളത്തിൽ അബ്ദുല്ല , യൂത്ത് ലീഗ് സംസഥാന ഉപാധ്യക്ഷൻ അൻവർ സാദത്ത്‌, ദമാം മീഡിയ ഫോറം ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത്, സക്കീർ അഹമ്മദ് , യു.എ. റഹീം , മാലിക് മക്ബൂൽ, സി.പി .ഷരീഫ്, റഹ്‌മാൻ കാരയാട്, ഖാലിദ് തെങ്കര, ഇദ്‌രീസ് സലാഹി, ഹുസൈൻ കരിങ്കര, റാഫി പട്ടാമ്പി, ഷരീഫ് പാറപ്പുറത്ത് പങ്കെടുത്തു. ഇക്ബാൽ കുമരനെല്ലൂർ ഉപഹാരം കൈമാറി. അഷ്‌റഫ് അഷ്‌റഫി ഖിറാഅത് നടത്തി. അനസ് പട്ടാമ്പി, ഷബീർ അലി അമ്പാടത്ത്, ഖാജാ മൊയ്‌നുദ്ദിൻ, കരീം, ശിഹാബ്‌ കപ്പൂർ, ഹംസ താഹിർ, ഷരീഫ് വാഴമ്പുറം എന്നിവർ നേതൃത്വം നൽകി.

Advertisment