ദമ്മാം: അല്‍കോ ബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 177 യാത്രികര്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദമാം കിംഗ് ഫഹദ് വിമാന താവളത്തില്‍ നിന്നും യാത്ര തിരിച്ചു ശനിയാഴ്ച പുലര്‍ച്ചെ യോടെ കോഴിക്കോട് എത്തി.
/sathyam/media/post_attachments/pXU8EWPJBI14qh8hJaDB.png)
സൗദി കെഎംസിസി പ്രഖ്യാപിച്ച ബജറ്റ് എയര്‍ നിരക്കില്‍ ദമ്മാമില്‍ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് പോയ ഈ വിമാനത്തില്‍ അഞ്ചോളം അര്‍ഹരായ യാത്രികര്‍ക്ക് സൗജന്യ ടിക്കറ്റ് അല്‍കോ ബാര്‍ സെന്റര്‍ കമ്മിറ്റി നല്‍കി.
വിമാനതാവളം മുതല്‍ ക്വാറന്റിയന്‍ വരെ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്ന വിഷയത്തില്‍ മുഴവന്‍ യാത്രികര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിപി സലീം ബോധവല്‍ക്കരണം നടത്തി. എല്ലാ യാത്രികര്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു
ദമ്മാമില്‍ കെഎംസിസി യുടെ ഏഴാമത് വിമാനമാണ് ഇന്ന് അല്‍കോ ബാര്‍ കേന്ദ്ര കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ യാത്ര തിരിച്ചത്. യാത്രികനായി കെ എം സി സി യുടെ വോളണ്ടിയര്‍ ഉണ്ണീന്‍കുട്ടി കണ്ണൂര്‍ യാത്രക്കാര്‍ക്ക് ഫ്‌ലൈറ്റിനകത്ത് സേവന പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം നല്‍കി.
കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഭാരവാഹിക ളായ മുഹമ്മദ് കുട്ടി കോ ഡൂര്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ശരീഫ് ചോലയില്‍ എന്നിവര്‍ യാത്രക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ,നജീബ് ചീക്കിലോട് എന്നിവരുടെ നേതൃത്വത്തില്‍ ഫൈസല്‍ കൊടുമ,ഇക്ബാല്‍ ആനമങ്ങാട്,അജ്മല്‍ മദനി വാണിമേല്‍, മുനീര്‍ നന്തി, നൗഷാദ് കുന്ദമംഗലം, നൗഷാദ് ചാലിയം,തൗഫീഖ് താനാളൂര്‍, ജുനൈദ് കാഞ്ഞങ്ങാട്, കലാം മീഞ്ചന്ത, ലുബൈദ് ഒളവണ്ണ,നാസര്‍ പാറക്കടവ്,റാഫി മലപ്പുറം എന്നിവര്‍ യാത്രികര്‍ക്ക് എയര്‍പോര്‍ട്ടില്‍ സഹായങ്ങള്‍ നല്‍കി.
യാത്രക്കാരുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടി ക്രമങ്ങള്‍ക്കു വിവിധ ഏരിയാ കമ്മിറ്റി നേതാക്കളായ നാസര്‍ ദാരിമി,ഹബീബ് പോയില്‍തോടി, ആസിഫ് മേലങ്ങാടി, മൊയ്തുണ്ണി പാലപ്പെട്ടി, മുസ്തഫ കമാല്‍ കോതമംഗലം,നജീബ് അറഞ്ഞിക്കല്‍, അന്‍വര്‍ ഷാഫി വളാഞ്ചേരി,ഷറഫുദ്ദീന്‍ വെട്ടം, എന്നിവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us