ദമാം: ആറുമാസമായി കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസി കുടുംബങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. പ്രിയപ്പെട്ട ബന്ധുക്കളെ കാണാനാകാതെ അന്ത്യ ശ്വാസമെടുത്ത് പ്രവാസ മണ്ണില്‍ അന്ത്യ വിശ്രമം കൊള്ളുന്ന നിരവധി പേരുടെ കുടുംബങ്ങളെ സര്‍ക്കാരുകള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.ഇവര്‍ക്ക് അര്‍ഹമായ ആശ്വാസ ധനം നല്‍കാനുള്ള നടപടികള്‍ വൈകുന്നത് നീതിനിഷേധമാണ്.
മാസങ്ങളായി ജോലി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ കഴിയുമ്പോള്‍ പ്രഖ്യാപിച്ച തുച്ഛമായ 5000 രൂപ പോലും ഭൂരിഭാഗം ആളുകള്‍ക്കും ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ലംഘിച്ച് സമരം നടത്തേണ്ട അവസ്ഥയിലേക്ക് പ്രവാസികളെ എത്തിക്കരുതെന്നും പ്രവിശ്യാ കെഎംസിസി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത അത് വഹിച്ച യോഗം ദേശീയ സെക്രട്ടേറിയറ്റ് അംഗം സക്കീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
മാമു നിസാര്‍,കാദര്‍ മാസ്റ്റര്‍ വാണിയമ്പലം,മാലിക്ക് മക്ബൂല്‍ ആലുങ്കല്‍, സലീം അരീക്കാട്, സിദ്ദിഖ് പാണ്ടികശാല, സലിം പാണമ്പ്ര, സിറാജ് ആലുവ, അഷ്‌റഫ് ഗസാല്‍, ഹുസൈന്‍ വേങ്ങര, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, ഹബീബ് ബാലുശ്ശേരി, ഉസ്സന്‍ കുട്ടി, യു കെ ഉമര്‍, അബ്ദുറഹ്‌മാന്‍ മൂളൂര്‍, റാഫി പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സിപി ഷെരീഫ് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us