ദമ്മാം: രാജ്യത്തിന്റെ നയതന്ത്ര നിയമങ്ങളുടെ ലംഘനവും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും തുടരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ആവശ്യപ്പെട്ടു.
/sathyam/media/post_attachments/I1oQQ3WU1kmxvkFqlAtO.jpg)
ബന്ധുനിയമനം, സര്‍വ്വകലാശാല മാര്‍ക്ക് ദാനം, മലയാള സര്‍വകലാശാല ഭൂമി വിവാദം, സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളുമായി തുടരുന്ന ദുരൂഹ ബന്ധങ്ങള്‍ തുടങ്ങി സംസ്ഥാന ഭരണ നിര്‍വ്വഹണ പ്രോട്ടോക്കോളുകളുടെസീമകള്‍ ലംഘിച്ച ഒരു മന്ത്രിയെ എല്‍ഡിഎഫിലെ മുഖ്യ പാര്‍ട്ടിയായ സിപിഎം സംരക്ഷിക്കുന്നത് ഇത്തരം ആരോപണങ്ങളില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്ന ജനങ്ങളുടെ സംശയത്തിന് അടിവരയിടുന്നതാണെന്നും പ്രവിശ്യാ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സിപി ഷെരീഫ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും കബളിപ്പിച്ചുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മുന്‍പാകെ സര്‍ക്കാര്‍ വാഹനം ഉപേക്ഷിച്ചുകൊണ്ട് സ്വകാര്യ മുതലാളിയുടെ വാഹനത്തില്‍ ഒളിവില്‍ ഹാജരാകേണ്ട ദുരവസ്ഥ ഒരു സംസ്ഥാന മന്ത്രിക്ക് ഉണ്ടാവുക എന്നത് ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും കള്ളക്കടത്തുകാരുമായി ദുരൂഹ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ വരെ ദുരുപയോഗം ചെയ്യുന്നത് സംസ്ഥാനത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് നേരെയുള്ള അവഹേളനമാണെന്ന് കെഎംസിസി അല്‍കോബാര്‍ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവര്‍ വ്യക്തമാക്കി.
രാജ്യരക്ഷ വരെ അപകടപ്പെടുന്ന കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഒത്താശയും, അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിന് നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ രാഷ്ട്രീയ ധാര്‍മ്മികതയില്ലെന്നും കെഎംസിസി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us