നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളും എം പിമാരും അടിയന്തിരമായി ഇടപെടണം”: കെ എം സി സി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, May 13, 2021

ജിദ്ദ: നേപ്പാള്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 31 വരെ വീണ്ടും നീട്ടിയത് കാരണം സൗദി അറേബ്യയിലേക്ക് വരുന്നതിനായി എത്തിയ നൂറുകണക്കിന് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാര്‍ നേപ്പാളിൽ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർ ക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ആവശ്യപ്പെട്ടു.

പലരും ദുബായ് വഴി സൗദിയിലേക്ക് വരുകയും അത് വിജയിക്കാത്തതിനെ തുടർന്ന് നേപ്പാളിൽ കൂടി വരുകയും അവിടെ വന്ന ഉടനെ നേപ്പാളിൽ കോവിഡ് വ്യാപനം കൂടിയ സാഹജര്യത്തിൽ നേപ്പാള്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വില്ക്ക് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ മാസം 14 ന് വിലക്ക് നീക്കുമെന്ന് അറിയിക്കുകയും, എന്നാൽ വിലക്ക് നീക്കുന്നതിന് പകരം നേപ്പാള്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും ഈ മാസം 31 വരെ നീട്ടിയതാണ് മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികളെ പ്രയാസത്തിലാക്കിയത്.

6000 മുകളിൽ ഇന്ത്യക്കാരാണ് അവിടെ ഒരു മാസത്തോളം കുടുങ്ങിയിട്ടുള്ളത്. എത്രയപെട്ടന്ന് കേരളത്തിൽ നിന്നുള്ള എംപിമാരും കേരള സർക്കാരും ഈ വിഷയത്തിൽ ഇടപെടണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ഓൺലൈൻ മീറ്റിംഗിൽ ആവിശ്യപ്പെട്ടു.

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളുടെ വിഷയമായി ബന്ധപെട്ട് എം പി മാരായ ശശി തരൂർ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരുമായി ബന്ധപെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. നേരത്തെ നേരത്തെ നേപ്പാളിൽ കുടുങ്ങിയവരുടെ എൻ ഓ സി അടക്കമുള്ള പ്രേശ്നത്തിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തതിൽ കമ്മറ്റി നന്ദി അറിയിക്കുകയും ചെയ്തു.

യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് ഇല്ലിയാസ് കല്ലിങ്ങൽ അധ്യക്ഷദ വഹിച്ചു ഭാരവാഹികളായ ഗഫൂർ പി എ, ബാബു നെഹ്‌ദി, നാസർ കാടാമ്പുഴ, സുൽഫിക്കർ ഒതായി,വി.വി അഷ്റഫ്, അബ്ദുൽ ഗഫൂർ മങ്കട എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.

 

×