ജുബൈൽ: ഹൃസ്വ സന്ദർശനാർത്ഥം സഊദിയിലെത്തിയ സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറിയും വനിതാ കമ്മീഷൻ അംഗം വനി താ വികസന കോർപ്പറേഷൻ മുൻ ചെയർ പേഴ്സൺ അഡ്വ: കുൽസു ടീച്ചർക്ക് ജുബൈൽ കെ എം സി സി സെൻട്രൽ കമ്മറ്റിയു ടെ ആഭിമുഖ്യത്തിൽ ബദർ അൽ-ഖലീജ് മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ചു സ്വീകരണം നൽകി.
/sathyam/media/post_attachments/nDPhxyZTDYYuBsV1FPHF.jpg)
ജുബൈൽ കെ.എം.സി.സി വനിതാ വിങ്ങിന്റെ ഉപഹാരം സൗജി റഹീം കുൽസു ടീച്ചർക്ക് കൈമാറുന്നു.
സമൂഹത്തിൽ സ്ത്രീകളുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും വനിതാ ലീഗിന്റെയും പ്രവാസത്തിൽ വനിതാ കെ എം സി സി കുടുംബ ങ്ങളുടെ പ്രവർത്തനങ്ങളുടെ നിസ്സീമമായ പങ്കിനെക്കുറിച്ചും അവർ സംസാരിച്ചു.പ്രശന സങ്കീർണ്ണമായ അണുകുടുംബത്തിൽ കാലം ആവശ്യപ്പെടുന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ജാഗ രൂഗരാവേണ്ടത്തിന്റെ അനിവാര്യതയെക്കുറിച്ചും അവർ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.
തന്റെ അനുഭവ സമ്പന്നമായ ദൈനം ദിന രാഷ്ട്രീയ സാമൂഹിക ജീവിതത്തിലെ നേരിട്ടനുഭവിച്ച ശിഥില മാവുന്ന കുടുംബ ബന്ധ ങ്ങൾക്ക് പരിഹാരം കാണേണ്ടി വരുമ്പോൾ വേദനിപ്പിക്കുന്ന വേറിട്ട അനുഭങ്ങൾ ഉദാഹരണ സഹിതം അവതരിപ്പിച്ചു. സമൂ ഹത്തിൽ വർദ്ധിച്ചുവരുന്ന കുടുംബ കലഹങ്ങളും വൃദ്ധ സദ നങ്ങളും ദുരന്തം പോലെ വർദ്ധിച്ചു വരുന്നതിൽ അവർ ആശങ്ക പങ്ക് വയ്ക്കുകയും സ്നേഹ പൂർണ്ണ മായ കെട്ടുറപ്പുള്ള കുടുംബം കെട്ടിപ്പടുക്കുന്നതിൽ കുടുംബിനി കൾക്കുള്ള പങ്ക് വലുതാണെന്നും ഓർമ്മിപ്പിച്ചു.
പരിപാടിയിൽ വെച്ച് വനിതാ കെ എം സി സി പ്രവർത്തകർ കുൽസു ടീച്ചർക്ക് ബഹുമാനാർത്ഥം സ്നേഹോപഹാരം നൽകി ആദരിച്ചു.
അന്തരിച്ച മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കരമന മാഹിൻ അനുസ്മരണ പ്രഭാഷണം നൗഷാദ് തിരുവനന്തപുരം നടത്തി..
സ്വീകരണയോഗത്തിൽ ശംസുദ്ധീൻ പള്ളിയാളി, ജനറൽ സെക്രട്ടറി, ജുബൈൽ സെൻട്രൽ കമ്മിറ്റി സ്വാഗതം പറഞ്ഞു. ജാഫർ എം പി, ആക്റ്റിങ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. യു എ റഹീം, അഡവൈസറി ബോർഡ് ചെയർമാൻ പരിപാടി ഉത്ഘാടനം ചെയ്തു.
നൂഹ് പാപ്പിനശ്ശേരി, അഷ്‌റഫ് മൂവാറ്റുപുഴ, ബാപ്പു തേഞ്ഞിപ്പലം, അനസ് വയനാട്, സഫയർ മുഹമ്മദ്, എ ആർ സലാം, ഫസൽ പി എം, ഹമീദ് പയ്യോളി, മുഹമ്മത് കുട്ടി മാവൂർ, കുട്ടി എടപ്പാൾ എന്നിവർ സംസാരിച്ചു.സൈതലവി പരപ്പനങ്ങാടി നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us