മഞ്ചേരി മണ്ഡലം കുവൈത്ത് കെഎംസിസി 'സാമ്പത്തിക സംവരണത്തിന്റെ കാണാപ്പുറങ്ങൾ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു

New Update

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സാമ്പത്തിക സംവരണത്തിന്റെ കാണാപ്പുറങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിച്ചു.

Advertisment

കുവൈത്ത് കെഎംസിസി മഞ്ചേരി മണ്ഡലം പ്രസിഡന്റ് വി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച പരിപാടി കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.

പ്രസ്തുത വിഷയത്തെ പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ പ്രൊഫ. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപഭാഷണം നിർവ്വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുറസാഖ് പേരാമ്പ്ര, മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹമീദ് മൂടാൽ, സംസ്ഥാന സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ സത്താർ, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു.

സംസ്ഥാന-ജില്ലാ-മണ്‌ഡലം ഭാരവാഹികളും നേതാക്കളും പങ്കെടുത്ത പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് കമാൽ സ്വാഗതവും ഷാഫി പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

kmcc kuwait
Advertisment