/sathyam/media/post_attachments/HHmPwJBgK53aXu2wHs7F.jpg)
ഖത്തര്‍:ഖത്തർ കെഎംസിസി വനിതാവിഭാഗമായ കെ.ഡബ്ല്യൂ.സി.സി. കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നാമത് തീമാറ്റിക് മാപ്പിളപ്പാട്ട് മത്സരം "ഇശൽ വർണ്ണങ്ങൾ" ജനുവരി അവസാന വാരത്തിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഭക്തിഗാനങ്ങൾ, പടപ്പാട്ടുകൾ, കല്യാണ പാട്ടുകൾ എന്നീ തീമുകളിലായാണ് മത്സരം .
8 മുതൽ 11 വയസ് വരെ ജൂനിയർ, 12 വയസ് മുതൽ 15 വരെ സീനിയർ എന്നിങ്ങനെയാണ് മൽസര വിഭാഗങ്ങൾ.
പാട്ടുകൾ യാതൊരുവിധ സാങ്കേതിക സഹായവും ഇല്ലാതെ മത്സരാർത്ഥികൾ സ്വന്തം ശബ്ദത്തിൽ പാടി മുൻകൂട്ടി റിക്കോർഡ് ചെയ്യേണ്ടതാണ്. ഏറ്റവും ചുരുങ്ങിയ സമയം രണ്ടു മിനിറ്റ് എങ്കിലും പാട്ട് ഉണ്ടാവണം. കൂടിയ സമയം 3മിനിറ്റ് അഞ്ചു സെക്കൻഡ് ആണ്.
ദൈർഘ്യമേറിയ പാട്ടുകൾ ആണെങ്കിൽ പാട്ടുകളുടെ തുടക്കംമുതൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഒതുങ്ങുന്ന അത്രയും ഭാഗം മാത്രം പാടിയാൽ മതി. മത്സരാർത്ഥികൾ തങ്ങൾ പാടുന്ന പാട്ടിൻറെ രചയിതാവിന്റെ പേര് വ്യക്തമായി പറയണം. ഇതിന് അഞ്ചു സെക്കൻഡ് അധികമായി എടുക്കാവുന്നതാണ്. ഈ പാട്ടിന് അനുസരിച്ചായിരിക്കണം പ്രതിപാദ്യ വിഷയങ്ങൾക്ക് ഇണങ്ങിയ രീതിയിലുള്ള വേഷവിധാനങ്ങളും അംഗവിക്ഷേപങ്ങളും ചലനങ്ങളും നടനവും നടത്തേണ്ടത്.
ഇത്തരത്തിൽ ഷൂട്ട് ചെയ്ത വീഡിയോ ആണ് മത്സരത്തിന് ഓൺലൈൻ വഴി അയക്കേണ്ടത്. ലഭ്യമാവുന്ന എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച എൻട്രികളെ പങ്കെടുപ്പിച്ചുകൊണ്ട് നേരിട്ടുള്ള ഫൈനൽ മത്സരം പിന്നീട് സ്റ്റേജിൽ വച്ച് നടത്തുന്നതാണ്. മത്സരാർത്ഥികൾ സ്വന്തം ശബ്ദത്തിലാണ് പാടേണ്ടത് പ്രസ്തുത സ്വരം ഫൈനൽ റൗണ്ട് മത്സരത്തിൽ വെരിഫിക്കേഷൻ ചെയ്യപ്പെടുന്നതായിരിക്കും.
എൻട്രികൾ qatarkwcc@gmail.com എന്ന വിലാസത്തിൽ 2021 ഫെബ്രുവരി 6 ന് മുൻപ് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 70 78 60 0 5, 55 13 95 68, 70 27 12 34 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us